( https://moviemax.in/ ) കേരളത്തെ ഒന്നാകെ നടുക്കി നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധിയാണെന്ന് കോടതി വിധി വന്നതിന്റെ ആത്മവിശ്വാസത്തിലാണ് ദിലീപ്. കേസിൽ ദിലീപിനെതിരെ നിർണായക മൊഴി നൽകിയ മുൻ ഭാര്യ മഞ്ജു വാര്യരെ ഉന്നം വെച്ചായിരുന്നു വിധിക്ക് പിന്നാലെയുള്ള നടന്റെ ആദ്യ പ്രതികരണം.
സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.
മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. എന്റെ കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മഞ്ജു വാര്യർക്കെതിരെ ദിലീപ് വരും ദിവസങ്ങളിൽ നീങ്ങാൻ സാധ്യതയുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ദിലീപിന്റെ ഭാഗ്യമായാണ് വിവാഹിതയായിരുന്ന കാലത്ത് മഞ്ജു വാര്യർ അറിയപ്പെട്ടത്. മഞ്ജുവിനെ വിവാഹം ചെയ്യുന്ന സമയത്ത് ദിലീപ് വലിയ താരമല്ല. സഹനായകനായുൾപ്പെടെ അഭിനയിക്കുന്ന കാലം. എന്നാൽ മഞ്ജുവിനെ വിവാഹം ചെയ്ത ശേഷം ദിലീപ് വെച്ചടി വെച്ചടി ഉയർച്ചയുണ്ടായി. നടൻ ജനപ്രിയ നായകനായി വളർന്നു. സിനിമാ രംഗത്തെ പ്രബല സാന്നിധ്യമായി വളർന്നു. സിനിമാ രംഗത്തിന് പുറമെ റിയൽ സ്റ്റേറ്റ് രംഗത്തും ശോഭിച്ചു. കോടികൾ കുമിഞ്ഞ് കൂടി.
എന്നാൽ മഞ്ജു വേദനയോടെ, സ്വന്തം മകൾ പോലും ഒപ്പമില്ലാതെ ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ദിലീപിന്റെ കരിയറിലും ജീവിതത്തിലും തകർച്ച തുടങ്ങി. സിനിമകൾ പാരജയപ്പെട്ടു. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായി. കരിയറിൽ ദിലീപിന്റെ പൂർണ തകർച്ചയാണ് പിന്നീട് കണ്ടത്. ഇനിയൊരു തിരിച്ച് വരവ് ദിലീപിന് ഉണ്ടാകുമോ എന്നുറപ്പില്ല. കാരണം സിനിമയും സിനിമാ പ്രേക്ഷകരുടെ അഭിരുചിയുമെല്ലാം മാറിയിരിക്കിക്കുന്നു.
ധനികനായപ്പോൾ ദിലീപ് നേടിയെടുത്തതാണ് ആലുവയിലെ പത്മസരോവരം വീട്. ദിലീപിന്റെ വലിയ സ്വപ്നമായിരുന്നു ഈ വീട്. രാജകീയ ജീവിതമാണ് ഈ വീട്ടിൽ മഞ്ജുവിനൊപ്പം ദിലീപ് നയിച്ചത്. എന്നാൽ മഞ്ജു കണ്ണീരോടെ പടിയിറങ്ങിയതോടെ ദിലീപിന്റെ കേസും മറ്റുമായി പത്മസരോവരത്തിൽ സമാധാനം അകന്നു. കാവ്യയുമായുള്ള വിവാഹ ശേഷം ഇരുവരും ഈ വീട്ടിൽ കുറേക്കാലം താമസിച്ചിരുന്നില്ല.
ഇരുവരും കുടുംബത്തോടൊപ്പം ചെന്നെെയിലേക്ക് താമസം മാറിയിരുന്നു. മീനാക്ഷി ചെന്നെെയിലാണ് പഠിച്ചിരുന്നത്. ഇപ്പോൾ ഇവർ ആലുവയിലെ വീട്ടിലാണുള്ളത്. കേസും പ്രശ്നങ്ങളും കാരണമാണോ താമസം മാറിയതെന്ന് ചോദ്യം വന്നിരുന്നു.
മഞ്ജു വാര്യരെ തൊട്ട് കളിച്ചാൽ കേരളത്തിലെ സ്ത്രീകളോ ജനങ്ങളോ ദിലീപിനെ വിടില്ല എന്നാണ് ഒരിക്കൽ ആക്ടിവിസ്റ്റ് കെ അജിത പറഞ്ഞത്. ദിലീപിന് ഒരിക്കലും സമാധാനം കിട്ടില്ലെന്ന് ഉറപ്പാണ്. രണ്ടാമത് ഇത് ഇവിടെ തീർന്നിട്ടില്ല.
ഹെെക്കോടതി സുപ്രീം കോടതി അവിടെയൊക്കെ കിടക്കുന്നുണ്ട്. അവിടെ ജയിക്കും എന്ന് ഉറപ്പിക്കുകയൊന്നും വേണ്ട. ഈ ജയം മാറി മറിഞ്ഞ് കൂടായ്കയില്ല. എന്തെങ്കിലും തരത്തിലുള്ള അക്രമം സ്വന്തം ഫാൻസിനെ കൊണ്ടോ ഗുണ്ടകളെ കൊണ്ടോ ചെയ്താൽ അത് ഉറപ്പായും തിരിച്ചടിക്കും. ആ കളിക്ക് ദിലീപ് നിൽക്കേണ്ടയെന്നും കെ അജിത പറഞ്ഞു.
Actress attack case, Dileep broke down when Manju left the house, failure in the film

































