( https://moviemax.in/ ) മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. അടുത്തിടെ നടന്റെ ചില വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശത്തിന് തളർച്ച ബാധിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുകൾ നേരിടുന്ന ഉല്ലാസായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു നടന് സ്ട്രോക്ക് വന്നത്. ഇപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലാണ് താരം.
സുമനസുകൾ നൽകുന്ന സഹായമാണ് നടന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. രണ്ട് വർഷം മുമ്പ് നടന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ഉല്ലാസ് വീണ്ടും വിവാഹിതനായി. ഭാര്യയുടെ മരണത്തിന്റെ പേരിലും രണ്ടാം വിവാഹത്തിന്റെ പേരിലും നിരവധി കുത്തുവാക്കുകൾ നടന് കേൾക്കേണ്ടി വന്നിരുന്നു.
എന്നാൽ ആദ്യ ഭാര്യയുടെ മരണത്തിൽ നടന് പങ്കില്ലെന്ന് പറയുന്ന താരത്തിന്റെ അയൽവാസികളുടെ വീഡിയോ മെയിൻ സ്ട്രീം വണ്ണിലൂടെ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ആ പെൺകൊച്ച് മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല. മൂന്ന് മണിക്കാണെന്ന് തോന്നുന്നു മരണം സംഭവിച്ചത്. രാത്രി ചേട്ടൻ ഉല്ലാസുമായി സംസാരിച്ചിരുന്നു. വണ്ടി സർവീസിന് കൊടുത്തിരിക്കുകയാണെന്ന് പറഞ്ഞ് നടന്നാണ് അന്ന് ഉല്ലാസ് വന്നത്.
നല്ല സഹകരമാണ് അയൽവാസികൾ എന്ന രീതിയിൽ ഉല്ലാസിന്. എപ്പോൾ കണ്ടാലും സംസാരിക്കാതെ പോവാറില്ല. അവരുടെ മകൻ പറയുന്നത് കേട്ടിട്ട് തന്നെ സഹിക്കാൻ കഴിഞ്ഞില്ല. അവരാണ് മരണം നടന്നശേഷം ഓട്ടോ വിളിക്കാനും മറ്റുമെല്ലാം പോയത്. അച്ഛന്റെ വണ്ടി ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. പോലീസുകാർ വന്നിട്ടല്ല ബോഡി കൊണ്ടുപോയത്.
അവരെല്ലാം ബോഡി ആശുപത്രിയിൽ എത്തിച്ചശേഷമാണ് പോലീസുകാർ വന്നത്. ഉല്ലാസ് ഭയങ്കര മദ്യപാനിയാണെന്ന് തോന്നുന്നില്ല. പക്ഷെ എല്ലാ വീട്ടിലും ഉള്ളതുപോലെ ഇടയ്ക്ക് പാർട്ടിയും മദ്യപാനവുമൊക്കെയുണ്ട്. കുടുംബകലഹം ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല. വെളിയിൽ നിന്ന് നോക്കുന്നവർക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയില്ലല്ലോ.
നല്ല സഹകരണമുള്ള പാവം പിടിച്ച പെൺകൊച്ചായിരുന്നു ഉല്ലാസിന്റെ ഭാര്യ. ഉല്ലാസും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. ആ വീട് തകർന്നുവെന്നതാണ് സങ്കടം. എന്തുകൊണ്ട് ആ പെൺകൊച്ച് അങ്ങനെ ചെയ്തുവെന്ന് ഞങ്ങൾക്കും അറിയണം. അങ്ങനെ സംഭവിക്കേണ്ട ഒരു വീടല്ല. ഈ വിഷയത്തിൽ ഉല്ലാസിന് യാതൊരു പങ്കുമില്ല. അദ്ദേഹത്തിന് എതിരെ വരുന്ന വാർത്തകൾ വ്യാജമാണ്.
ഉല്ലാസിനെയും കുടുംബത്തെയും കുറിച്ച് തെറ്റായ വാർത്ത പങ്കിടുന്നത് ശരിയല്ലെന്ന് പറയാനും ആഗ്രഹിക്കുന്നു. ആ വീട്ടിലേക്ക് പോലും ഒന്ന് വരാതെയാണ് പലരും വാർത്തകൾ ആ കുടുംബത്തെ കുറിച്ച് കൊടുക്കുന്നത്. ദുരൂഹതയൊന്നും തോന്നിയില്ല. അവർ തമ്മിൽ വഴക്കൊന്നും നടന്നിട്ടില്ല. പ്രശ്നങ്ങൾ ഉള്ള വീടല്ല. സന്തോഷമായിട്ട് പോകുന്ന വീടാണ്. ഉല്ലാസ് പ്രശ്നക്കാരനല്ല. ആ സംഭവം നടന്ന രാത്രി ഉല്ലാസിനെ കണ്ടിരുന്നു.
ഭാര്യയോട് ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഉല്ലാസ് പോയത്. ഭാര്യ ഉല്ലാസിന് ചോറ് വിളമ്പി കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് മരിച്ചത്. ഭാര്യയെ കാണാതെ പരിസരങ്ങളിൽ എല്ലാം ഉല്ലാസ് തേടി നടന്നിരുന്നു. ഉല്ലാസിന്റെ ഭാവി ജീവിതം നശിപ്പിക്കുക എന്ന ലക്ഷ്യമുള്ളവരാണ് മോശം കാര്യം പറഞ്ഞ് നടക്കുന്നത്. എന്നേയും മക്കളേയും നീ ഒന്ന് ഓർത്തില്ലല്ലോടി എന്ന് ചോദിച്ചുകൊണ്ടാണ് ഉല്ലാസ് കരഞ്ഞത് എന്നാണ് അയൽവാസികൾ പറഞ്ഞത്.
അതേസമയം അയൽവാസികളല്ല ഉല്ലാസിന്റെ ബന്ധുക്കളാണ് വീഡിയോയിൽ സംസാരിക്കുന്നതെന്നാണ് വീഡിയോ വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റ്. ഇവർ ഉല്ലാസിന്റെ ബന്ധുക്കളാണ്. ഉല്ലാസ് അയൽവാസികളോട് മിണ്ടാറില്ല. ഗമയിലാണ് നടപ്പ്. കൂടാതെ കൂട്ടുകാരുമായി കുടിച്ച് കാറിൽ കറക്കവും ആയിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. ഉല്ലാസ് ഭാര്യയുമായി എന്നും വഴിക്കിടാറുള്ളതായി അയൽവാസികൾ പറഞ്ഞിരുന്നുവെന്നും ഒരാൾ കുറിച്ചു.
The life of Ullas Pandalam, what happened in his married life

































