---
title: "എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ- സൂര്യയെക്കുറിച്ച് വാചാലയായി ജ്യോതിക"
english_title: "My pillar can only say so much- Jyothika as the sun speaks eloquently"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3301/my-pillar-can-only-say-so-much-jyothika-as-the-sun-speaks-eloquently"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613c8bbd73767_soorya5.jpg"
keywords: []
---

# എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ- സൂര്യയെക്കുറിച്ച് വാചാലയായി ജ്യോതിക

> **Lead Summary:** സൂര്യ,ജ്യോതിക താരജോഡികള്‍ ഒരുമിച്ചൊരു ജീവിത യാത്ര ആരംഭിച്ചിട്ട് പതിനഞ്ചു വര്ഷം ആയിരിക്കുകയാണ്. അവരുടെ സുന്ദര ജീവിതം ഏവരെയും കൊതിപ്പിക്കുന്ന രീതിയിലായിരുന്നു.സൂര്യയെ കുറിച്ച് ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറഞ്ഞാൽ ജ്യോതിക പറയുക പെർഫെക്റ്റ് മാൻ എന്നായിരിക്കും. ഭർത്താവായും, അച്ഛനായും, നല്ല മനുഷ്യനായും അദ്ദേഹം വെരി വെരി പെർഫെക്ട് ആണ്. ഇത് വരെയും ഒരു വഴക്ക് പോലും ഞങ്ങള്ക്കിടയിൽ ഉണ്ടായിട്ടില്ല. എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ സൂര്യയെകുറിച്ച് ജ്യോതിക.

## Article Content

സൂര്യ,ജ്യോതിക താരജോഡികള്‍ ഒരുമിച്ചൊരു ജീവിത യാത്ര ആരംഭിച്ചിട്ട് പതിനഞ്ചു വര്ഷം ആയിരിക്കുകയാണ്. അവരുടെ സുന്ദര ജീവിതം ഏവരെയും കൊതിപ്പിക്കുന്ന രീതിയിലായിരുന്നു.സൂര്യയെ കുറിച്ച് ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറഞ്ഞാൽ ജ്യോതിക പറയുക പെർഫെക്റ്റ് മാൻ എന്നായിരിക്കും. ഭർത്താവായും, അച്ഛനായും, നല്ല മനുഷ്യനായും അദ്ദേഹം വെരി വെരി പെർഫെക്ട് ആണ്. ഇത് വരെയും ഒരു വഴക്ക് പോലും ഞങ്ങള്ക്കിടയിൽ ഉണ്ടായിട്ടില്ല. എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ സൂര്യയെകുറിച്ച് ജ്യോതിക.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ജ്യോതിക ഇപ്പോൾ അഭിനയത്തിലേക്കും മടങ്ങി എത്തുകയുണ്ടായി. അതിനു പിന്നിലും തന്റെ ഭർത്താവ് സൂര്യ തന്നെയാണെന്നും ജ്യോതിക പറയുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 

15 വർഷത്തെ സന്തോഷം.അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും ഹൃദ്യയം നിറഞ്ഞ നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക സന്തോഷം പങ്കിട്ടത്. അടുത്തിടെയാണ് ജ്യോതിക ആദ്യമായി ഇന്‍സ്റ്റഗ്രാം ആരംഭിക്കുന്നത്. തന്റെ ഹിമാലയന്‍ യാത്രയെ കുറിച്ചുള്ള പോസ്റ്റാണ് ജ്യോതിക ആദ്യമായി പങ്കുവച്ചത്. 'സോഷ്യല്‍ മീഡിയയില്‍ ആദ്യമായിട്ടാണ്. എന്റെ ഹിമാലയന്‍ ഡയറീസിലെ പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. സ്വാതന്ത്ര ദിനത്തില്‍ ഹിമാലയത്തില്‍, കശ്മീരിലെ വലിയ മനോഹരമായ തടാകങ്ങള്‍, 70 കിലോമീറ്റര്‍ ട്രക്കിങ്.. നമ്മള്‍ ജീവിക്കാന്‍ തുടങ്ങുന്നില്ല എങ്കില്‍ അത് അസ്തിത്വം മാത്രമാണ്' ആദ്യ പോസ്റ്റിനൊപ്പം ജ്യോതിക കുറിച്ചത്.

'എന്റെ ഭാര്യ (പൊണ്ടാട്ടി) ശക്തയാണ്. തന്നെ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നത് ത്രില്‍ ആണ്' എന്നാണ് സൂര്യ കമന്റ് എഴുതിയിരിയ്ക്കുന്നത്. ആദ്യ പോസ്റ്റ് പങ്കുവയ്ക്കുമ്പോഴേക്കും ജ്യോതികയെ ഫോളോ ചെയ്യുന്നത് 1.6 മില്യണ്‍ ആരാധകരാണ്. നാല് പേരെയാണ് ജ്യോതിക തിരിച്ച് ഫോളോ ചെയ്യുന്നത്. സൂര്യ, കാര്‍ത്തി, നാത്തൂന്‍ ബൃന്ദ എന്നിവരെ കൂടാതെ 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ ഇന്‍സ്റ്റഗ്രം പേജും ജ്യോതിക ഫോളോ ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3301/my-pillar-can-only-say-so-much-jyothika-as-the-sun-speaks-eloquently)