---
title: " സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നുവോ?"
english_title: "Are Samantha and Nagachaitanya getting divorced?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3300/are-samantha-and-nagachaitanya-getting-divorced"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613c77093031e_samatha.jpg"
keywords: []
---

#  സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നുവോ?

> **Lead Summary:** 2017 ഒക്ടോബര്‍ ആറിനാണ് നാഗ ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്.പിന്നീട് തെന്നിന്ത്യയില്‍ സിനിമാ ലോകത്ത് ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

## Article Content

2017 ഒക്ടോബര്‍ ആറിനാണ് നാഗ ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്.പിന്നീട് തെന്നിന്ത്യയില്‍ സിനിമാ ലോകത്ത് ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളാണ്‌  ഇപ്പോള്‍ വന്നിരിക്കുന്നത്.   

സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് മാറ്റിയിരുന്നു സാമന്ത.അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത,അപ്പോള്‍ തന്നെ ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/3300/are-samantha-and-nagachaitanya-getting-divorced)