( https://moviemax.in/ ) വിവാദങ്ങളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി രേണു സുധിക്ക്. കൊല്ലം സുധിയുടെ ഭാര്യയായ രേണു താരത്തിന്റെ മരണത്തോടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതോടെ രേണു കേൾക്കാത്ത പഴികളില്ല.
എന്നിരുന്നാലും എല്ലാ വിമർശനങ്ങളേയും കാറ്റിൽ പറത്തി വിജയകരമായി മുന്നോട്ട് പോവുകയാണ് രേണു. കയ്യിൽ അത്യാവശ്യം കാശും പ്രശസ്തിയും പുതിയ നിരവധി വർക്കുകളുമെല്ലാമായി. പരിഹസിച്ചവരെ കൊണ്ട് തന്നെ നീയാണ് പെണ്ണെന്ന് പറയിപ്പിക്കുന്ന രേണുവിനെയാണ് ബിഗ് ബോസിനുശേഷം പ്രേക്ഷകർ കാണുന്നത്.
താൻ അധ്വാനിച്ച് സമ്പാദിച്ച പണത്തിൽ നിന്നും ഒരു തുക മാറ്റിവെച്ച് പുതിയൊരു കാർ താരം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ നീല നിറത്തിലുള്ള സ്വിഫ്റ്റാണ് രേണു വാങ്ങിയത്. മക്കളായ കിച്ചുവിനും റിഥുലിനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് രേണു കാർ ഡെലിവറിക്ക് എത്തിയത്. താക്കോൽ വാങ്ങി ആദ്യം കൊടുത്തതും മൂത്തമകൻ കിച്ചുവിന്റെ കയ്യിലാണ്.
ശേഷം നേരെ പുതുപ്പള്ളി പള്ളിയിൽ പോയി കാർ വെഞ്ചരിച്ചു. സ്വിഫ്റ്റ് കാർ വാങ്ങി. റിഥപ്പന് ഇഷ്ടമുള്ളതുകൊണ്ടാണ് സ്വിഫ്റ്റ് തന്നെ വാങ്ങിയത്. കാർ എടുക്കാൻ സാധിച്ചതിൽ ഭയങ്കര സന്തോഷം. സുധി ചേട്ടനെ മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം ആയിരുന്നു മുൻ സീറ്റിൽ ഇരിക്കേണ്ടിയിരുന്നത് രേണു സന്തോഷം പങ്കുവെച്ച് പറഞ്ഞ് തുടങ്ങി. വണ്ടിക്ക് സുധി ചേട്ടന്റെ പേരിടുമോയെന്ന് ചോദിച്ചപ്പോൾ വണ്ടിക്ക് ഒരു പേരുണ്ടല്ലോ സ്വിഫ്റ്റെന്ന്.
പിന്നെ എന്തിനാണ് പുതിയ പേര് എന്നായിരുന്നു മറുപടി. സുധി ചേട്ടന് ഒരു ആൾട്ടോ കാർ ഉണ്ടായിരുന്നു. അത് വാങ്ങിയപ്പോഴും പുത്തൻപ്പള്ളിയിൽ വന്നാണ് വെഞ്ചരിച്ചത്. അത് ഇപ്പോഴും വർക്ക് ഷോപ്പിലാണ്. പോയോയെന്ന് അറിയില്ല. ഞാൻ ലൈസൻസ് എടുക്കാൻ പോകുന്നില്ല. കാരണം ഞാൻ വാഹനം ഓടിക്കില്ല എനിക്ക് പേടിയാണ്.
സുധി ചേട്ടന്റെ മരണം കാർ അപകടത്തിൽ ആയിരുന്നല്ലോ. ആ സംഭവത്തിനുശേഷം ഭയമാണ്. കസിൻസും കിച്ചുവുമൊക്കെ ഓടിച്ചോളും വണ്ടി. ഇപ്പോഴും ഉദ്ഘാടനങ്ങൾക്ക് പോകുന്നത് ബസ്സ് ബുക്ക് ചെയ്താണെന്നും രേണു കൂട്ടിച്ചേർത്തു.
അമ്മ സ്വന്തമായി വാഹനം വാങ്ങിയതിൽ സന്തോഷമുണ്ട്. അങ്ങനൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയില്ലേ. അമ്മയ്ക്ക് പുതിയ പുതിയ നേട്ടങ്ങളുണ്ടാകുന്നത് നല്ലൊരു കാര്യമാണ്. കാർ എടുക്കാൻ ആഗ്രഹിക്കുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. ഞാൻ കാറെടുത്ത സമയത്ത് അമ്മ ദുബായിലായിരുന്നു എന്ന് മകൻ കിച്ചുവും പറഞ്ഞു. തന്റെ പേരിൽ പ്രചരിക്കുന്ന വിവാദങ്ങൾക്കും രേണു മറുപടി നൽകി. അബോർഷൻ കേസിനെ കുറിച്ച് ചോദിച്ചാൽ..
അതൊക്കെ വരട്ടെ. പെണ്ണാണെങ്കിൽ അങ്ങനെയൊക്കെ ഉണ്ടാകും. അതിന് മറ്റുള്ളവർക്ക് എന്താ... ഓരോന്ന് പറയുന്നവർക്കൊക്കെ എന്താ പ്രശ്നം?. ഈ പറയുന്നവനൊക്കെയാണോ ഉത്തരവാദികൾ അല്ലല്ലോ. അവരോടൊക്കെ പോകാൻ പറ. രേണു സുധിക്ക് ഇത്തരം കാര്യങ്ങളൊക്കെ അത്രയേയുള്ളു. അങ്ങനെ ആണേലും അല്ലേലും ഇവനൊക്കെ എന്താ... പള്ളി മുറ്റത്ത് നിൽക്കുന്നതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല. എനിക്ക് എതിരെ നിരന്തരമായി വീഡിയോ വരുമ്പോൾ ഞാൻ മിണ്ടാതിരിക്കുകയല്ലേ.
അപ്പോൾ അവർ കരുതുന്നത് ഞാൻ ഒന്നും പ്രതികരിക്കാതെ എല്ലാ വിഴുങ്ങി ഇരിക്കുകയാണെന്നാണ്. ഇപ്പോഴാണ് ഇതൊക്കെ കേട്ട് ഞാൻ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ചിലത് കാണുമ്പോൾ പൊട്ടിത്തെറിച്ച് പോകും. ഇനിയും ഞാൻ എനിക്ക് തോന്നുകയാണെങ്കിൽ മറുപടി കൊടുക്കുന്നുണ്ട്. എന്നെ ദ്രോഹിക്കുന്നവരുടെ പേര് എടുത്ത് പറഞ്ഞ് അവർക്ക് റീച്ച് കൊടുക്കേണ്ട കാര്യമില്ലല്ലോ.
വിവാഹത്തെ കുറിച്ച് ഞാൻ പണ്ടേ പറയുമായിരുന്നല്ലോ. ആലോചനകൾ മുമ്പും നിരവധി വന്നിട്ടുണ്ട്. അന്ന് ആലോചനയുമായി വന്നവർ വേറെ കെട്ടിപ്പോയിയെന്ന് തോന്നുന്നു. വിദേശയാത്രകൾ ഇനിയും വരുന്നുണ്ട്. വരട്ടെ വന്നശേഷം പറയാം.
ഏതെങ്കിലും രാജ്യം സന്ദർശിക്കണം തുടങ്ങിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല. ഇതുവരെ പോയതിൽ ഇഷ്ടപ്പെട്ടത് ദുബൈ യാത്രയാണ്. മുപ്പത്തിയാറാം വയസിൽ കല്യാണത്തെ കുറിച്ച് ചിന്തിക്കുമെന്നും രേണു പറഞ്ഞു.
biggboss fame and actress renusudhi buy maruti swift photos


































