കോഴിക്കോട് മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിൽ

കോഴിക്കോട് മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി,  മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിൽ
Dec 7, 2025 11:46 AM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയില്‍ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൈയ്യില്‍ ടി വിയുടെ റിമോട്ട് കണ്‍ട്രോള്‍ ഉണ്ടായിരുന്നു.

ടി വി ഓൺ ചെയ്ത നിലയിലായിരുന്നു. ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മല്ലികയുടെ ഭര്‍ത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Middle-aged woman found dead inside house in Kozhikode

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Dec 7, 2025 08:24 PM

തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തദ്ദേശ തെരഞ്ഞെടുപ്പ് , എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ലൈംഗിക പീഡന കേസ് :  രാഹുലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ

Dec 7, 2025 07:51 PM

ലൈംഗിക പീഡന കേസ് : രാഹുലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ

ലൈംഗിക പീഡന കേസ്, രാഹുൽ മാങ്കൂട്ടത്തിൽ , ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍...

Read More >>
ബാറില്‍ യുവാവിന്‍റെ ആക്രമണം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

Dec 7, 2025 07:31 PM

ബാറില്‍ യുവാവിന്‍റെ ആക്രമണം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം വണ്ടൂരിൽ ബാറില്‍ ആക്രമണം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു...

Read More >>
കിണറ്റിൽ മൃതദേഹം; കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 7, 2025 07:18 PM

കിണറ്റിൽ മൃതദേഹം; കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കാണാതായ ആളെ മരിച്ച നിലയിൽ...

Read More >>
Top Stories