---
title: "'ഇന്ന് രാത്രിയോടെ ഞാൻ അവന്റെ ഹൃദയത്തിലേക്ക് കടക്കും'-ക്‌ളാസ്സിക് ക്യൂട്ട് ലുക്കിൽ തൻവി കുറിച്ചു"
english_title: "'Tonight I will go into his heart' - Tanvi wrote in a classic cute look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3298/tonight-i-will-go-into-his-heart-tanvi-wrote-in-a-classic-cute-look"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613c61ed6e0ed_thanvi2.jpg"
keywords: []
---

# 'ഇന്ന് രാത്രിയോടെ ഞാൻ അവന്റെ ഹൃദയത്തിലേക്ക് കടക്കും'-ക്‌ളാസ്സിക് ക്യൂട്ട് ലുക്കിൽ തൻവി കുറിച്ചു

> **Lead Summary:** അമ്പിളിക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘2403 ഫീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തന്‍വി നായികയായി എത്തുകയാണ്.സൗബിൻ ഷാഹിര്‍ നായകനായ അമ്പിളിയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് തൻവി റാം. ആദ്യ ചിത്രത്തിലൂടെ തന്നെ തൻവി ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് തൻവിയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു.

## Article Content

അമ്പിളിക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘2403 ഫീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തന്‍വി നായികയായി എത്തുകയാണ്.സൗബിൻ ഷാഹിര്‍ നായകനായ അമ്പിളിയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് തൻവി റാം. ആദ്യ ചിത്രത്തിലൂടെ തന്നെ തൻവി ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് തൻവിയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു.

പുതിയ ചിത്രമായ  ‘2403 ഫീറ്റ്  എന്ന ചിത്രത്തില്‍  ടൊവീനോയാണ്  നായകന്‍. 2018 ൽ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

തൻവിയുടെ  ജ്വല്ലറി പ്രൊമോഷന് വേണ്ടി പകർത്തിയ ചിത്രങ്ങളാണ് തൻവി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

തൻവിയെ തേടി അന്യഭാഷയില്‍ നിന്നടക്കം നിരവധി ചിത്രങ്ങളാണ് എത്തുന്നത്. എന്നാല്‍ അന്യഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറല്ലെന്ന് അടുത്തിടെ തൻവി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3298/tonight-i-will-go-into-his-heart-tanvi-wrote-in-a-classic-cute-look)