വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചേർന്ന്‍ ,പെരിയാർവാലി ക്രിയേഷന് വേണ്ടി ഷഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം.നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം തന്നെ ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രീയേറ്റീവ് മൈൻഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു. മുൻപ് ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് കാടകലം നേടിയിരുന്നു. ഇതിനോടകം തന്നെ ബ്രിട്ടനിൽ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ് ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലെക്ഷൻ നേടി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് ഫെസ്റ്റിവലിലെ പബ്ലിക് വോട്ടിങ്ങിൽ ചിത്രം ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപെട്ടാൽ പൈൻ വുഡ് സ്റ്റുഡിയോയിൽ കാടകലം പ്രദർശിപ്പിക്കുന്നതായിരിക്കും .കൂടാതെ ധൻബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ജർമനിയിൽ വച്ചു നടക്കുന്ന ഇൻഡിപെൻഡന്റ് ഫിലിം അവാർഡിലും ചിത്രം സെലെക്ഷൻ നേടിയിട്ടുണ്ട് .
ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത് മാസ്റ്റര്‍ ഡാവിഞ്ചിയാണ് നായക വേഷം അവതരിപ്പിച്ചത് നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് -അംജാത് ഹസ്സൻ കല -ബിജു ജോസഫ് മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍ പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ് അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്
Content Highlight: Kadakalam weaving awards

































