---
title: "പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാര്‍"
english_title: "The eggs hatched in fourteen days; Homeowners without catching the cause"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32941/the-eggs-hatched-in-fourteen-days-homeowners-without-catching-the-cause"
published_at: "2022-03-20T23:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62376a5a310aa_kozhi.jpg"
keywords: []
---

# പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാര്‍

> **Lead Summary:** **സാ**ധാരണ മുട്ട അടവച്ച് ഒരു കോഴിക്കുഞ്ഞ് വിരിയണമെങ്കില്‍ 21 ദിവസമെന്നാണ് കണക്ക്. എന്നാൽ വെറും പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞതോടെ കാരണം പിടികിട്ടാതെ വീട്ടുകാര്‍. കൊഴിഞ്ഞാമ്പാറ സ്വദേശിയായ രമാദേവിയുടെ വീട്ടിലാണ് സംഭവം.

## Article Content

**സാ**ധാരണ മുട്ട അടവച്ച് ഒരു കോഴിക്കുഞ്ഞ് വിരിയണമെങ്കില്‍ 21 ദിവസമെന്നാണ് കണക്ക്. എന്നാൽ വെറും പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞതോടെ കാരണം പിടികിട്ടാതെ വീട്ടുകാര്‍. കൊഴിഞ്ഞാമ്പാറ സ്വദേശിയായ രമാദേവിയുടെ വീട്ടിലാണ് സംഭവം.

ഇനിയിപ്പോ ജില്ലയില്‍ ചൂട് കൂടിയതാണോ കോഴിമുട്ട നേരത്തെ വിരിയാന്‍ കാരണം? എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് മൃഗ ഡോക്ടര്‍മാര്‍ പറയുന്ന മറുപടി. ഒന്നാം തീയതിയാണ് രമാദേവി ടീച്ചര്‍ 11 മുട്ടകള്‍ വിരിയാന്‍ വെച്ചത്. പതിനാല് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഒരു മുട്ട വിരിഞ്ഞു.

കുഞ്ഞന്‍ കരിങ്കാലന്‍ കോഴി. ഏഴ് ദിവസം മുമ്പേ എങ്ങനെ മുട്ട വിരിഞ്ഞുവെന്നായി പിന്നെ സംശയം. പാലക്കാട്ടെ ഉയര്‍ന്ന ചൂടാകാം കാരണമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ 14 ദിവസം കൊണ്ട് മുട്ട വിരിയാന്‍ സാധ്യതയില്ലെന്നാണ് മൃഗ ഡോക്ടര്‍മാര്‍ പറയുന്നത്. കാര്യങ്ങള്‍ ആകെപ്പാടെ കൺഫ്യൂഷനിൽ ആണെങ്കിലും കോഴിക്കുഞ്ഞ് ഉഷാറായി വീട്ടുകാര്‍ക്ക് മുന്നില്‍ ഓടി കളിച്ചു നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32941/the-eggs-hatched-in-fourteen-days-homeowners-without-catching-the-cause)