---
title: "ദിലീപിന്റെ തമാശയിൽ അലിഞ്ഞ വിവാഹ വിരുന്ന്-വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍"
english_title: "Dileep's wedding party-The latest images to go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3294/dileeps-wedding-party-the-latest-images-to-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613c441b64c7d_kavya2.jpg"
keywords: []
---

# ദിലീപിന്റെ തമാശയിൽ അലിഞ്ഞ വിവാഹ വിരുന്ന്-വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

> **Lead Summary:** നിമിഷനേരം കൊണ്ടാണ് ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങള്‍ വൈറലായി മാറിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി താരദമ്പതികളുടെ പുതുപുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും നിറഞ്ഞുനില്‍ക്കുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയായിരുന്നു കാവ്യ മാധവനെ ഒരുക്കിയത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നവരാണ് ദിലീപും കാവ്യ മാധവനും. ബിഗ് സ്‌ക്രീനില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും കാവ്യയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രിയപ്പെട്ടവരുടെ വിവാഹ ചടങ്ങുകളില്‍ ഇരുവരും പങ്കെടുക്കാറുണ്ട്. ദിലീപും കാവ്യയും ഒന്നിച്ചെത്തിയ വിവാഹ വിരുന്നുകളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

## Article Content

നിമിഷനേരം കൊണ്ടാണ് ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങള്‍ വൈറലായി മാറിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി താരദമ്പതികളുടെ പുതുപുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും നിറഞ്ഞുനില്‍ക്കുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയായിരുന്നു കാവ്യ മാധവനെ ഒരുക്കിയത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നവരാണ് ദിലീപും കാവ്യ മാധവനും. ബിഗ് സ്‌ക്രീനില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും കാവ്യയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രിയപ്പെട്ടവരുടെ വിവാഹ ചടങ്ങുകളില്‍ ഇരുവരും പങ്കെടുക്കാറുണ്ട്. ദിലീപും കാവ്യയും ഒന്നിച്ചെത്തിയ വിവാഹ വിരുന്നുകളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും കാവ്യയും. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നിന്ന സമയങ്ങളുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി ഈ ജോഡികളെ കണ്ടത്. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടം നേടിയിരുന്ന ഇരുവരും പില്‍ക്കാലത്ത് വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം കാവ്യ അഭിനയത്തില്‍ സജീവമായിരുന്നില്ല.

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറാറുള്ളത്. താരവിവാഹങ്ങളിലെ കാവ്യയുടെ സാന്നിധ്യം ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. കൂടെ നിന്ന് ചിത്രങ്ങളെടുത്തതിന്റെ സന്തോഷം പങ്കുവെക്കാറുമുണ്ട്. ദിലീപിനൊപ്പം വിവാഹ വിരുന്നിലേക്കെത്തിയ കാവ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സുഹൃത്തുക്കളോടൊപ്പമുള്ള ചിരിനിമിഷങ്ങളുടെ ഫോട്ടോയും ഗ്രൂപ്പുകളിലൂടെ വൈറലായി മാറിയിരുന്നു. ദിലീപിന്റെ കോമഡിയാണോ കാവ്യയെ ചിരിപ്പിച്ചതെന്നായിരുന്നു ചിലരുടെ ചോദ്യം. താരജാഡകളില്ലാതെ പെരുമാറുന്ന കാവ്യയെക്കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്. നാളുകള്‍ക്ക് ശേഷമുള്ള സംഗമം താരം ആഘോഷമാക്കിയിരിക്കുകയാണ്.

ദിലീപും കാവ്യയും പൊതുവേദികളില്‍ സജീവമാണെങ്കിലും മക്കളെ കാണാത്തതിന്റെ പരിഭവവും ആരാധകര്‍ പങ്കിട്ടിരുന്നു. മീനാക്ഷിയെ കാണാറുണ്ടെങ്കിലും കുഞ്ഞതിഥിയായ മഹാലക്ഷ്മിയെ വല്ലപ്പോഴുമേ കാണാറുള്ളൂ. നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ മീനാക്ഷിയും കാവ്യയും ദിലീപും നിറസാന്നിധ്യമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന് വീഡിയോ കോളിലൂടെ പിറന്നാളാശംസ നേര്‍ന്നപ്പോള്‍ മഹാലക്ഷ്മിയേയും കണ്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3294/dileeps-wedding-party-the-latest-images-to-go-viral)