---
title: "ചിരജ്ജീവിയുമൊത്തുള്ള  അവസാന ദിവസ ഓര്‍മ്മകള്‍ പങ്കുവെച്ച് മേഘ്ന രാജ്"
english_title: "Meghna Raj shares her memories of her last days with Chirajjeevi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3293/meghna-raj-shares-her-memories-of-her-last-days-with-chirajjeevi"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613b4a3ba81ed_meghna4.jpg"
keywords: []
---

# ചിരജ്ജീവിയുമൊത്തുള്ള  അവസാന ദിവസ ഓര്‍മ്മകള്‍ പങ്കുവെച്ച് മേഘ്ന രാജ്

> **Lead Summary:** ചിരജ്ജീവിയുടെ മരണത്തിനു ശേഷം മേഘ്‌ന രാജ് സര്‍ജ്ജയുടെ ജീവിതം ഏതൊരാള്‍ക്കും പ്രചോദനപരമാണ്.നടിയുടെ ഓരോ വിശേഷവും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നുണ്ട്. ഭര്‍ത്താവിന്റെ ഓര്‍മകളും മകന്റെ വിശേഷങ്ങളും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ മേഘ്‌ന നല്‍കിയ അഭിമുഖത്തിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മേഘ്‌ന രാജ് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അത്രയേറെ ഇമോഷണലായ കാര്യങ്ങളാണ് മേഘ്‌ന അഭിമുഖത്തില്‍ സംസാരിക്കുന്നത് എന്ന് പ്രമോ വീഡിയോയില്‍ നിന്ന് തന്നെ വ്യക്തം.

## Article Content

ചിരജ്ജീവിയുടെ മരണത്തിനു ശേഷം മേഘ്‌ന രാജ് സര്‍ജ്ജയുടെ ജീവിതം ഏതൊരാള്‍ക്കും പ്രചോദനപരമാണ്.നടിയുടെ ഓരോ വിശേഷവും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നുണ്ട്. ഭര്‍ത്താവിന്റെ ഓര്‍മകളും മകന്റെ വിശേഷങ്ങളും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ മേഘ്‌ന നല്‍കിയ അഭിമുഖത്തിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മേഘ്‌ന രാജ് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അത്രയേറെ ഇമോഷണലായ കാര്യങ്ങളാണ് മേഘ്‌ന അഭിമുഖത്തില്‍ സംസാരിക്കുന്നത് എന്ന് പ്രമോ വീഡിയോയില്‍ നിന്ന് തന്നെ വ്യക്തം.

ചിരിഞ്ജീവിയെ കുറിച്ചുള്ള ഓര്‍മകളെ കുറിച്ച് ചോദിച്ചപ്പോള്‍, അവസാന ദിവത്തെ കുറിച്ചാണ് മേഘ്‌ന സംസാരിയ്ക്കുന്നത്. 'അന്ന് ചിരു രാവിലെ എഴുന്നേറ്റു.. എന്നെ നോക്കി ചിരിച്ചു' എന്ന് മേഘ്‌ന പറയുന്നുണ്ട്. മകന്റെ മുഖം ഒന്ന് കണ്ടിട്ട് ചിരു പോയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട്  മേഘ്‌ന  പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മകന്റെ പേരിടല്‍ നടന്നത്.ജൂനിയര്‍ ചിരു എന്നാണ് അതുവരെ മകനെ വിശേഷിപ്പിച്ചത്. രായന്‍ രാജ് സര്‍ജ്ജ എന്ന് പേരിട്ട സന്തോഷവും മനോഹരമായ വീഡിയോയിലൂടെ മേഘ്‌ന ആരാധകരെ അറിയിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ചിരജ്ജീവി സര്‍ജ്ജ മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു. ചിരജ്ജീവി മരണപ്പെടുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു എന്നതാണ് ആരാധകരെ സംബന്ധിച്ച് ഏറ്റവും വേദന നിറഞ്ഞ കാര്യം.

എന്നാല്‍ ചിരുവിന്റെ ഓര്‍മകളില്‍ കൂടുതല്‍ ശക്തിയാജ്ജീയ്ക്കുന്ന മേഘ്‌ന രാജിനെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. ചിരജ്ജീവി എപ്പോഴും കൂടെ ഉള്ള വികാരം സ്വയം അനുഭവിയ്ക്കാനും മകന് പകര്‍ന്ന് കൊടുക്കാനും മേഘ്‌ന ശ്രമിയ്ക്കുന്നുണ്ട് എന്ന് നടി പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെ മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു.

കന്നട നടി ആണെങ്കിലും ഒരുപിടി മികച്ച മലയാള സിനിമയുടെ ഭാഗമാകാന്‍ മേഘ്‌ന രാജിന് സാധിച്ചു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌ന രാജ്, ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങി അഭിനയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധേയമായിരുന്നു.കന്നട നടി ആണെങ്കിലും ഒരുപിടി മികച്ച മലയാള സിനിമയുടെ ഭാഗമാകാന്‍ മേഘ്‌ന രാജിന് സാധിച്ചു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌ന രാജ്, ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങി അഭിനയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3293/meghna-raj-shares-her-memories-of-her-last-days-with-chirajjeevi)