---
title: "ജീവിതത്തിന്‍റെ  പിങ്ക് സൈഡിലേക്ക് കൂടി നോക്കണം- നടി ഭാവന"
english_title: "Look at the pink side of life too- Actress Bhavana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3291/look-at-the-pink-side-of-life-too-actress-bhavana"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613b38a039fa4_bhavana4.jpg"
keywords: []
---

# ജീവിതത്തിന്‍റെ  പിങ്ക് സൈഡിലേക്ക് കൂടി നോക്കണം- നടി ഭാവന

> **Lead Summary:** ഇപ്പോള്‍ മലയാള സിനിമ ലോകത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഭാവനയുടെ വിശേഷങ്ങള്ളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ വെറൈറ്റി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടാറുണ്ട്. പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

## Article Content

ഇപ്പോള്‍ മലയാള സിനിമ ലോകത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഭാവനയുടെ വിശേഷങ്ങള്ളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ വെറൈറ്റി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടാറുണ്ട്. പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ജീവിതത്തിന്‍റെ  പിങ്ക് സൈഡിലേക്ക് കൂടി നോക്കണമെന്ന് പറഞ്ഞായിരുന്നു ഭാവന പുത്തന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗൗണിന് ചേരുന്ന അതേ നിറത്തിലുള്ള കമ്മലായിരുന്നു ഭാവന അണിഞ്ഞത്.

റിമിയും ഭാവനയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള കിംവദന്തികളായിരുന്നു ഒരുകാലത്ത് പ്രചരിച്ചിരുന്നു,അതിനെ തിരുത്തി കൊണ്ടാണ്  ഭാവനയുടെ ചിത്രങ്ങള്‍ക്ക് താഴെ ആദ്യം സ്‌നേഹം അറിയിച്ചെത്തിയത് റിമിയായിരുന്നു. 

പിങ്കില്‍ അതീവ സുന്ദരിയായുള്ള ഭാവനയെ കണ്ടപ്പോള്‍ ക്യൂട്ടെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഒരുലക്ഷത്തിലധികം പേരാണ് ഇതിനിടയില്‍ ചിത്രം കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3291/look-at-the-pink-side-of-life-too-actress-bhavana)