തിരുവനന്തപുരം : ( www.truevisionnews.com ) ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന. നെയ്യാറ്റിൻകരയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ. ഓട്ടോറിക്ഷയിൽ നിന്ന് നാലേകാൽ കിലോ കഞ്ചാവ് പിടികൂടി. ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറ്റിയായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
തിരുമല പുത്തൻവീട്ടിൽ വിഷ്ണു(35) ആണ് പിടിയിലായത്. ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളിൽ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Youth arrested for selling ganja in Neyyattinkara






























