തിരുവനന്തപുരം : ( www.truevisionnews.com ) തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള സജീവ ചർച്ചയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കിൽ കവർഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ.
‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിലാണ് നേതാക്കൾ പുതിയ കവർഫോട്ടോ പങ്കുവച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കളും തങ്ങളുടെ കവർഫോട്ടോകൾ മാറ്റിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം സജീവ ചർച്ചയായിരിക്കെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറരുതെന്ന ലക്ഷ്യത്തോടെയാണ് നേതാക്കളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലെ കവർഫോട്ടോ മാറ്റാൻ പാർട്ടി തീരുമാനിച്ചത്. പ്രവർത്തകരും കവർഫോട്ടോകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ വിഷയം സജീവമായി നിലനിർത്താനാണ് ശ്രമം.
Congress leaders change Facebook cover photo






























