കാനത്തിൽ ജമീലയ്ക്ക് കണ്ണീരിൽകുതിർന്ന യാത്രാമൊഴി

കാനത്തിൽ ജമീലയ്ക്ക് കണ്ണീരിൽകുതിർന്ന യാത്രാമൊഴി
Dec 2, 2025 09:34 PM | By Roshni Kunhikrishnan

കോഴിക്കോട്:( www.truevisionnews.com ) കൊയിലാണ്ടിയുടെ പ്രിയപ്പെട്ട നേതാവും ജനകീയ മുഖമായിരുന്ന കാനത്തില്‍ ജമീലയ്ക്ക് കണ്ണീരോടെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ കടവ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മൃതദേഹം ഖബറടക്കി. നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്.

രാവിലെ എട്ട് മണിയോടെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ അവസാനമായി കാനത്തില്‍ ജമീലയെ എത്തിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് വലിയ ജനക്കൂട്ടമാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, എകെ ശശീന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

പിന്നീട് കര്‍മ മണ്ഡലമായ കൊയിലാണ്ടിയിലേക്ക് മൃതദേഹമെത്തിച്ചു. അത്തോളി തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു പിന്നീട് പൊതുദര്‍ശനം. ചോയിക്കുളത്തെ വീട്ടിലെത്തിച്ചപ്പോഴും വലിയ ആള്‍ക്കൂട്ടമാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഔദ്യോഗിക ബഹുമതിക്ക് ശേഷം കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയിലായിരുന്നു ഖബറടക്കം. സാധാരണ വീട്ടമ്മയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് നിയമസഭ വരെയെത്തിയ കൊയിലാണ്ടിയുടെ പ്രിയപ്പെട്ട നേതാവ് ഇനി ജനമനസ്സുകളില്‍ ജീവിക്കും.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. 59 വയസായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.

Tributes to Kanathil Jameela, MLA, Kozhikode

Next TV

Related Stories
പ്രത്യേക അറിയിപ്പ് ...; ശബരിമല വെർച്വൽ ബുക്കിംഗ് നടത്തുന്നവർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്

Dec 2, 2025 10:56 PM

പ്രത്യേക അറിയിപ്പ് ...; ശബരിമല വെർച്വൽ ബുക്കിംഗ് നടത്തുന്നവർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്

ശബരിമല വെർച്വൽ ബുക്കിംഗ് , ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്...

Read More >>
പീഡനം മറക്കാനുള്ള ശ്രമങ്ങളോ...? ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ

Dec 2, 2025 09:36 PM

പീഡനം മറക്കാനുള്ള ശ്രമങ്ങളോ...? ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്', ഫെയ്സ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കർശ്ശന നടപടി

Dec 2, 2025 09:06 PM

തദ്ദേശ തെരഞ്ഞെടുപ്പ്; എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കർശ്ശന നടപടി

എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കർശ്ശന...

Read More >>
രാഹുൽ ഒളിവിൽ തന്നെ...! പുതിയ പരാതിക്ക് പിന്നാലെ കോൺഗ്രസിൻ്റെ 'ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം' വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി

Dec 2, 2025 08:32 PM

രാഹുൽ ഒളിവിൽ തന്നെ...! പുതിയ പരാതിക്ക് പിന്നാലെ കോൺഗ്രസിൻ്റെ 'ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം' വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി, ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി...

Read More >>
Top Stories

News Roundup