തദ്ദേശ തെരഞ്ഞെടുപ്പ്; എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കർശ്ശന നടപടി

തദ്ദേശ തെരഞ്ഞെടുപ്പ്; എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കർശ്ശന നടപടി
Dec 2, 2025 09:06 PM | By Roshni Kunhikrishnan

കോഴിക്കോട് :( www.truevisionnews.com )തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

പ്രചാരണത്തിന് ഉപയോഗിക്കുന്ന എ.ഐ, അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Al Generated'/ 'Digitally Enhanced'/ 'Synthetic Content' എന്നീ ലേബലുകള്‍ വ്യക്തമായി ഉള്‍ക്കൊള്ളിക്കണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാല്‍ ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കല്‍, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും.

മറ്റു പൊതുതിരഞ്ഞെടുപ്പുകളില്‍ ബാധകമായിട്ടുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ) മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ആക്ടിലെ വ്യവസ്ഥകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷന്‍സ് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സമൂഹമാധ്യമത്തില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അവ എത്രയും വേഗം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.

സമൂഹമാധ്യമങ്ങളിലെ പ്രചാരണ പരിപാടികള്‍ സൈബര്‍ പോലീസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ പോലീസ് നിയമനടപടി സ്വീകരിക്കും. വ്യാജമായതോ ദോഷകരമായതോ അപകീര്‍ത്തികരമായതോ ആയ ഉള്ളടക്കങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളെല്ലാം കമീഷന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ (കാര്‍ട്ടൂണുകളും ആക്ഷേപഹാസ്യ പരിപാടികളും അല്ലാത്തവ) തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റുന്നതുും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യുകയും ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.

എ.ഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും തയാറാക്കിയ തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കുകയും കമീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം. നിയമവിരുദ്ധമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കും അവ പ്രചരിപ്പിക്കുന്നവർക്കും പ്രചരിപ്പിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർക്കുമെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ [email protected] ഇ-മെയില്‍ വഴിയും 0495 2370225 നമ്പറിലൂടെയും അറിയിക്കാം.

Strict action on AI and social media campaigns

Next TV

Related Stories
പ്രത്യേക അറിയിപ്പ് ...; ശബരിമല വെർച്വൽ ബുക്കിംഗ് നടത്തുന്നവർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്

Dec 2, 2025 10:56 PM

പ്രത്യേക അറിയിപ്പ് ...; ശബരിമല വെർച്വൽ ബുക്കിംഗ് നടത്തുന്നവർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്

ശബരിമല വെർച്വൽ ബുക്കിംഗ് , ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്...

Read More >>
പീഡനം മറക്കാനുള്ള ശ്രമങ്ങളോ...? ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ

Dec 2, 2025 09:36 PM

പീഡനം മറക്കാനുള്ള ശ്രമങ്ങളോ...? ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്', ഫെയ്സ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ്...

Read More >>
കാനത്തിൽ ജമീലയ്ക്ക് കണ്ണീരിൽകുതിർന്ന യാത്രാമൊഴി

Dec 2, 2025 09:34 PM

കാനത്തിൽ ജമീലയ്ക്ക് കണ്ണീരിൽകുതിർന്ന യാത്രാമൊഴി

കാനത്തിൽ ജമീല, എംഎൽഎ, ആദരാഞ്ജലികൾ,...

Read More >>
രാഹുൽ ഒളിവിൽ തന്നെ...! പുതിയ പരാതിക്ക് പിന്നാലെ കോൺഗ്രസിൻ്റെ 'ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം' വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി

Dec 2, 2025 08:32 PM

രാഹുൽ ഒളിവിൽ തന്നെ...! പുതിയ പരാതിക്ക് പിന്നാലെ കോൺഗ്രസിൻ്റെ 'ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം' വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി, ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി...

Read More >>
Top Stories










News Roundup