Dec 2, 2025 03:28 PM

പാലക്കാട് : ( www.truevisionnews.com ) രാഹുല്‍ മാങ്കൂട്ടിത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയുടെ കൂടുതല്മ് വിവരങ്ങൾ പുറത്ത്. ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരിയാണ് പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി.

ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ചു തുടങ്ങി. ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു. തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയെന്നും അവിടെ വച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറയുന്നു.

രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായ ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ കാണാനായി രാഹുല്‍ മാങ്കൂട്ടത്തിലും സുഹൃത്തും എത്തി. അവിടെ നിന്നും പെണ്‍കുട്ടിയെ ഒരു കാറില്‍ ഹോം സ്‌റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടിത്തിലിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്തായ ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറയുന്നു.

ആദ്യത്തെ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മറ്റൊരു പരാതികൂടി പുറത്ത് വരക്കുന്നത്. പൊലീസിൽ പരാതിനല്കിയാണ് രാഹുൽ ഉപദ്രവിക്കുമെന്ന ഭയത്താലാണ് കോൺഗ്രസ് നേതൃത്വത്തെത്തന്നെ നേരിട്ട് അറിയിക്കുന്നതെന്നും യുവതി പറയുന്നു. നിലവിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും എം എൽ എ സ്ഥാനം രാജിവച്ചിട്ടില്ല.


Woman files another complaint against Rahul Mangkuttithil, says she faced brutal harassment

Next TV

Top Stories










News Roundup