പാലക്കാട്: ( www.truevisionnews.com) വീണ്ടും കുരുക്ക് മുറുകുന്നു. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു യുവതി. നേരത്തെ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മറ്റൊരു പരാതി കൂടി എത്തുന്നത്.
രാഹുൽ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും ഗർഭം ധരിക്കാൻ നിര്ബന്ധിച്ചെന്നും യുവതി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും നൽകിയ പരാതിയിൽ പറയുന്നു.
കുടുംബവുമായി ചേർന്ന് വിവാഹം കഴിക്കാൻ വാഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഇരുപത്തിമൂന്നുകാരിയയായ യുവതിയുടെ പരാതി. സ്നേഹം നടിച്ച് ഹോംസ്റ്റേയിലേക്ക് വിളിച്ച് വരുത്തിയിരുന്നു പീഡനം . പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ പറയുന്നു.
രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു. അതേസമയം ലൈംഗിക പീഡന പരാതിയിൽ രാഹുൽ നിലവിൽ ഒളിവിൽ തുടരുകയാണ്.
Another woman files complaint against Rahul Mangkootatil

































