---
title: "നമ്മളുടെ സൗഹൃദവും താങ്കളുടെ നല്ല ആരോഗ്യവും എന്നും ഒരുപോലെ തന്നെയായിരിക്കട്ടേ പ്രിയപ്പെട്ട വാര്യരേ-പ്രിയതാരത്തിന് ആശംസകളേകി യുവതാരങ്ങളും"
english_title: "May our friendship and your good health always be the same."
publisher: "moviemax.in"
canonical_url: "https://moviemax.in/news/3290/may-our-friendship-and-your-good-health-always-be-the-same"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613b3178ba951_yuva.jpg"
keywords: []
---

# നമ്മളുടെ സൗഹൃദവും താങ്കളുടെ നല്ല ആരോഗ്യവും എന്നും ഒരുപോലെ തന്നെയായിരിക്കട്ടേ പ്രിയപ്പെട്ട വാര്യരേ-പ്രിയതാരത്തിന് ആശംസകളേകി യുവതാരങ്ങളും

> **Lead Summary:** മലയാള ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നടി മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്കെത്തിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മഞ്ജു വാര്യർ ഇന്നിതാ തൻ്റെ നാൽപ്പത്തിമൂന്നാം പിറന്നാളാഘോഷിക്കുകയാണ്. താരങ്ങളും ആരാധകരുമൊക്കെയാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജും നടൻ സണ്ണി വെയ്നും മഞ്ജുവാര്യർക്ക് നേർന്ന ആശംസ ശ്രദ്ധിക്കപ്പെടുകയാണ്. ഫേസ്ബുക്കിലൂടെ താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രണ്ടു പേരും ആശംസ നേർന്നിരിക്കുന്നത്.

## Article Content

മലയാള ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നടി മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്കെത്തിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മഞ്ജു വാര്യർ ഇന്നിതാ തൻ്റെ നാൽപ്പത്തിമൂന്നാം പിറന്നാളാഘോഷിക്കുകയാണ്. താരങ്ങളും ആരാധകരുമൊക്കെയാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജും നടൻ സണ്ണി വെയ്നും മഞ്ജുവാര്യർക്ക് നേർന്ന ആശംസ ശ്രദ്ധിക്കപ്പെടുകയാണ്. ഫേസ്ബുക്കിലൂടെ താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രണ്ടു പേരും ആശംസ നേർന്നിരിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ പ്രിയദർശിനി എന്ന കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചത് മഞ്ജുവാര്യരായിരുന്നു. ഈ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ പ്രിയദർശിനി എന്ന കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചത് മഞ്ജുവാര്യരായിരുന്നു. ഈ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ലേഡി സൂപ്പര്‍ സ്റ്റാറിനേയും യുവതാരത്തേയും ഒരുമിപ്പിക്കുന്നത്. ഇവരെക്കൂടാതെ ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് വേണു സിനിമയൊരുക്കുന്നത്.

അതേസമയം നടൻ സണ്ണി വെയ്ൻ നൽകിയ ആശംസാ വാക്കുകളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിലപ്പോഴൊക്കെ തൻ്റെ ചളി തമാശയ്ക്കുൾപ്പെടെ നിരുപാധികമായി കുടുകുടാ ചിരിക്കുന്ന ലാഫർ ബോക്സിന് പിറന്നാളാശംസകൾ എന്നായിരുന്നു മഞ്ജു വാര്യർക്ക് ആശംസകളുമായി സണ്ണി വെയ്ൻ കുറിച്ചിരിക്കുന്നത്.

എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ പ്രവർത്തന ശൈലിയുടെ ആരാധകനാണ് താനെന്നും സണ്ണി വെയ്ൻ കുറിച്ചിട്ടുണ്ട്. 'നമ്മളുടെ സൗഹൃദവും താങ്കളുടെ നല്ല ആരോഗ്യവും എന്നും ഒരുപോലെ തന്നെയായിരിക്കട്ടേ പ്രിയപ്പെട്ട വാര്യരേ (യോദ്ധാവേ) മഞ്ജു വാര്യർ' എന്നാണ് സണ്ണി വെയ്ൻ കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3290/may-our-friendship-and-your-good-health-always-be-the-same)