തിരുവനന്തപുരം : ( www.truevisionnews.com ) രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ. “ഇന്നലെ അദ്ദേഹം ഭക്ഷണം കഴിച്ചില്ല. ഭക്ഷണം വാങ്ങി നൽകിയിരുന്നു. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ല. കേസ് തന്നെ കള്ളക്കേസാണ്,” എന്നും ദീപ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം പറഞ്ഞത്, ഇരയുടെ പേര് വെളിപ്പെടുത്തിയതാണ് എന്നായിരുന്നു. പിന്നീട് വകുപ്പുകളിൽ മാറ്റം വരുത്തി. “അറസ്റ്റ് ആദ്യം നടക്കട്ടെ, ശേഷം കുറ്റം ചുമത്താമെന്നതാണ് അന്വേഷണ സംഘത്തിന്റെ സമീപനം,” എന്നും അവർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിന് എതിരായ കേസിൽ ഇരകളില്ലെന്നും, രണ്ടും വ്യക്തികളാണെന്നും ദീപ പറഞ്ഞു. “അവർ കള്ളം പറയുന്നു. രാഹുൽ ഈശ്വർ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. എൽ.എൽ.എ മുകേഷിനെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്,” എന്നും ദീപ രാഹുൽ പ്രതികരിച്ചു.
അതേസമയം സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.
കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പൊലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.
Deepa Rahul reacts to Rahul Easwer’s arrest

































.jpeg)