---
title: "'വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്' - ദുല്‍ഖര്‍ "
english_title: "'I want to act with Vapichi too' - Dulquer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32893/i-want-to-act-with-vapichi-too-dulquer"
published_at: "2022-03-20T17:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62371cfb11d9a_dulqer.jpg"
keywords: []
---

# 'വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്' - ദുല്‍ഖര്‍ 

> **Lead Summary:** **ദു**ല്‍ഖര്‍ സിനിമയിലെത്തിയതിനു ശേഷം ആരാധകര്‍ പലപ്പോഴും ഭാവനയില്‍ കാണുന്ന ഒന്നാണ് മമ്മൂട്ടിയുമൊത്ത് അദ്ദേഹം അഭിനയിക്കുന്ന ഒരു ചിത്രം. ഇത്തരം ഒരു ചിത്രം എന്ന് കാണാനാവുമെന്ന ചോദ്യം ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും നേരിടാറുണ്ട്.

## Article Content

**ദു**ല്‍ഖര്‍ സിനിമയിലെത്തിയതിനു ശേഷം ആരാധകര്‍ പലപ്പോഴും ഭാവനയില്‍ കാണുന്ന ഒന്നാണ് മമ്മൂട്ടിയുമൊത്ത് അദ്ദേഹം അഭിനയിക്കുന്ന ഒരു ചിത്രം. ഇത്തരം ഒരു ചിത്രം എന്ന് കാണാനാവുമെന്ന ചോദ്യം ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും നേരിടാറുണ്ട്.

ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിമുഖത്തിലാണ് ദുല്‍ഖറിന്‍റെ പ്രതികരണം. അത്തരം ഒരു ചിത്രം തന്‍റെയും ആഗ്രഹമാണെന്ന് പറയുന്നു ദുല്‍ഖര്‍.

വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത.

പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്, ദുല്‍ഖര്‍ പറയുന്നു. ഭീഷ്‍മ പര്‍വ്വത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നെങ്കിലെന്ന ആരാധകരില്‍ ചിലര്‍ ഉയര്‍ത്തിയ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെ- ഭീഷ്‍മയിലെ അജാസ് അലിയെ സൗബിന്‍ നല്ല അസ്സലായി ചെയ്‍തിട്ടുണ്ടല്ലോ. ഞാനത് ശരിക്കും ആസ്വദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32893/i-want-to-act-with-vapichi-too-dulquer)