തിരുവനന്തപുരം: ( www.truevisionnews.com ) ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാന്‍ പോയി കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.
മോശം കാലാവസ്ഥ കാരണമാണ് സംഘം തിരിച്ചെത്താന്‍ വൈകിയതെന്ന് നിഗമനം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.
കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ കുറിച്ച് പരിചയം ഇല്ലാത്തവര്‍ എന്നതും. സംഘത്തിന്റെ കയ്യില്‍ ഭക്ഷണമോ,ടോര്‍ച്ചോ ഉണ്ടായിരുന്നില്ലെന്നതും ആശങ്കയായിരുന്നു.
Forest officials missing in Bonakad forest found all three safe
































.jpeg)