പാലക്കാട്: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവെന്ന് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.
രാഹുലിന്റെ ഗൃഹനിർമ്മാണ പദ്ധതിയുടെ ഭാഗമായ വീടിന് തറക്കലിടാൻ എത്തിയ പ്രമുഖനടിയുടെ കാറാണ് രക്ഷപെടാനായി ഉപയോഗിച്ചതെന്നാണ് വിവരം. താരം ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു പോയെങ്കിലും കാർ രാഹുലിന്റെ ആളുകളുടെ കയ്യിലായിരുന്നു.
യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കാൻ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചതോടെ രാഹുലിന്റെ ഫ്ലാറ്റിൽ ചുവന്ന കാർ എത്തിയതായും എം എൽ എ വാഹനം ഒഴിവാക്കി ആ കാറിലാണ് രാഹുൽ പോയതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിനെ ഒളിവിൽ കഴിയാൻ സഹാഹിക്കുന്നത് ആ മുതിർന്ന കോൺഗ്രസ് നേതാവാണെന്നും അയാൾക്കായുള്ള അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. ഗർഭച്ഛിദ്രത്തിന് ജോബി മരുന്നെത്തിച്ചത് ബെഗളൂരുവിൽ നിന്നാണെന്നും പരാതിക്കാരി പറയുന്നു.
Palakkad MLA rahul maankoottathil absconding, used red car to escape
































.jpeg)