തിരുവനന്തപുരം: ( www.truevisionnews.com ) കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, ബി എഫ് ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. ആർ ആർ ടി സംഘം തിരച്ചിൽ തുടങ്ങി.
കേരള - തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാർമലയും ഇവിടെയാണ്. ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.
കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
Tiger count, three officials missing, RRT starts investigation
































.jpeg)