---
title: "'പാട്ടി'നെ കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി അല്‍ഫോന്‍സ് പുത്രന്‍"
english_title: "Alphonse's son responds to a fan's question about 'Pattu'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32891/alphonses-son-responds-to-a-fans-question-about-Pattu"
published_at: "2022-03-20T17:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623719ba14957_Untitled-1.jpg"
keywords: []
---

# 'പാട്ടി'നെ കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി അല്‍ഫോന്‍സ് പുത്രന്‍

> **Lead Summary:** **അ**ഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

## Article Content

**അ**ഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് അൽഫോൺസ് പുത്രൻ. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞത്. ഭാവന ഐഎഫ്എഫ്കെ വേദിയിലേക്ക് എത്തുന്ന വീഡിയോ അൽഫോൻസ് പുത്രൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ഇതിന് താഴെയാണ് ഒരു ആരാധകൻ 'പാട്ട് പടം ആലോചനയെക്കുറിച്ചു ഒരു വാക്ക്' എന്ന് കമന്റ് ചെയ്തതത്. തൊട്ടുപിന്നാലെ 'ഇപ്പോൾ ഗോൾഡിന്റെ ടൈം ആണ്. അത് കഴിയട്ടെ' എന്ന് അൽഫോൻസ് പുത്രൻ മറുപടി നൽകി. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ​ഗോൾഡ്. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുന്‍കൂര്‍ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവില്‍ എഡിറ്റിംഗ് ഗേബിളിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32891/alphonses-son-responds-to-a-fans-question-about-Pattu)