---
title: "കേരള ബ്ലാസ്റ്റേഴ്സിന് ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും "
english_title: "Mohanlal congratulates Kerala Blasters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32886/mohanlal-congratulates-kerala-blasters"
published_at: "2022-03-20T17:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623714e09f1ca_Untitled-1.jpg"
keywords: []
---

# കേരള ബ്ലാസ്റ്റേഴ്സിന് ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും 

> **Lead Summary:** **ഐ**എസ്എല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും. മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ താനും ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**ഐ**എസ്എല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും. മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ താനും ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

* 'ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള മനസ്സുകളിൽ പ്രതീക്ഷയുടെ കാൽപ്പന്തുരുളുമ്പോൾ, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ, ആശംസകളോടെ...', *എന്നാണ് മോഹൻലാൽ കുറിച്ചത്.

* 'കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ... പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ...', *എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഹൈദരാബാദ് എഫ്സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. ഇരു ടീമുകളും ലീഗിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32886/mohanlal-congratulates-kerala-blasters)