---
title: " വിക്കിയില്‍ പറയുന്ന പ്രായം തെറ്റാണ്-നടി  മഞ്ജു വാര്യര്‍"
english_title: "Actress Manju Warrier says age is wrong on wiki"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3286/actress-manju-warrier-says-age-is-wrong-on-wiki"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613afb53d1ff8_manju.jpg"
keywords: []
---

#  വിക്കിയില്‍ പറയുന്ന പ്രായം തെറ്റാണ്-നടി  മഞ്ജു വാര്യര്‍

> **Lead Summary:** താരരാജാവ് മമ്മൂക്കയുടെ ജന്മ ദിന ആഘോഷവും ബഹളവും കഴിഞ്ഞ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ മഞ്ജു വാര്യരുടെ പിറന്നാള്‍ ആഘോഷത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ ലേഡി മഞ്ജുവിന്റെ ജന്മ ദിനമാണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.

## Article Content

താരരാജാവ് മമ്മൂക്കയുടെ ജന്മ ദിന ആഘോഷവും ബഹളവും കഴിഞ്ഞ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ മഞ്ജു വാര്യരുടെ പിറന്നാള്‍ ആഘോഷത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ ലേഡി മഞ്ജുവിന്റെ ജന്മ ദിനമാണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.

എന്നാല്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍ ഒരു സത്യം അറിയണം, വിക്കി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ മഞ്ജുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് എങ്കില്‍, ആ വിവരം പൂര്‍ണമായും സത്യമല്ല. സെപ്റ്റംബര്‍ പത്തിന് തന്നെയാണ് നടിയുടെ ജന്മദിനം. എന്നാല്‍ വര്‍ഷമോ വയസ്സോ ശരിയല്ല. ഒരു അഭിമുഖത്തില്‍ മഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

ജനിച്ച മാസം സെപ്റ്റംബര്‍ ആണ്. എന്നാല്‍ വിക്കിയില്‍ പറയുന്ന പ്രായം തെറ്റാണ് എന്ന് വെളിപ്പെടുത്തിയ മഞ്ജു ആ അഭിമുഖത്തില്‍ തന്റെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ചെറുപ്പമായിരിയ്ക്കുന്നു, യുവത്വം തോന്നുന്നു എന്നൊക്കെ എന്നെ കുറിച്ച് പറയുന്നത് ഒരിക്കലും എന്നെ സന്തോഷിപ്പിയ്ക്കുന്ന കാര്യമല്ല എന്നും മഞ്ജു പറഞ്ഞിരുന്നു. പ്രായമാകുന്നത് സ്വാഭാവികമാണ്.

അതിലൊന്നും ഒരു കാര്യവും ഇല്ല. എപ്പോള്‍ ആണെങ്കിലും, ഏത് പ്രായത്തില്‍ ആണെങ്കിലും നിങ്ങള്‍ സന്തോഷത്തോടെ ഇരിയ്ക്കുകയാണോ എന്നതാണ് കാര്യം എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. കര്‍മം കൊണ്ട് മലയളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍. തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/3286/actress-manju-warrier-says-age-is-wrong-on-wiki)