---
title: "വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മോഹൻലാലും സുചിത്രയും"
english_title: "Mohanlal and Suchitra attend the wedding of businessman Ravi Pillai's son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3278/mohanlal-and-suchitra-attend-the-wedding-of-businessman-ravi-pillais-son"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6139a3a0038b1_wdng.jpg"
keywords: []
---

# വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മോഹൻലാലും സുചിത്രയും

> **Lead Summary:** വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

## Article Content

വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

നേരിട്ടെത്തിയാണ് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്.

ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3278/mohanlal-and-suchitra-attend-the-wedding-of-businessman-ravi-pillais-son)