---
title: "മോഡലിംഗിൽ തിളങ്ങി​ അമൃത സുരേഷ്; ചിത്രങ്ങൾ"
english_title: "Amrita Suresh excels in modeling; Pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3277/amrita-suresh-excels-in-modeling-pictures"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61399fbc4d386_amritha.jpg"
keywords: []
---

# മോഡലിംഗിൽ തിളങ്ങി​ അമൃത സുരേഷ്; ചിത്രങ്ങൾ

> **Lead Summary:** റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു.

## Article Content

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു.

എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. ‘ബിഗ് ബോസ്’ മലയാളം സീസൺ രണ്ടിലും ഇരുവരും മത്സരാർത്ഥികളായി എത്തിയിരുന്നു.

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാകുകയാണ് ഈ സഹോദരിമാർ.

ഇപ്പോഴിതാ, ഒരു ജ്വല്ലറിയുടെ മോഡലായി എത്തുന്ന അമൃതയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഡിസൈനർ ആഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായാണ് അമൃത ചിത്രങ്ങളിൽ കാണാനാവുക.

അമൃത മാത്രമല്ല, അനിയത്തി അഭിരാമിയും മോഡലിംഗ് രംഗത്ത് സജീവമാണ്. യൂട്യൂബ് ചാനലുമായി ലോക്ക്ഡൗൺ കാലത്തും സജീവമാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/3277/amrita-suresh-excels-in-modeling-pictures)