---
title: "'ഭാര്യയുടെ മുന്‍കാമുകനോട് ദേഷ്യമില്ല' - തുറന്നു പറഞ്ഞ് താരം "
english_title: ""I'm not angry with my wife's ex-boyfriend," he said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32753/im-not-angry-with-my-wifes-ex-boyfriend-he-said-openly"
published_at: "2022-03-19T21:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236045063a8c_ranveer.jpg"
keywords: []
---

# 'ഭാര്യയുടെ മുന്‍കാമുകനോട് ദേഷ്യമില്ല' - തുറന്നു പറഞ്ഞ് താരം 

> **Lead Summary:** **ബോ**ളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായക നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിങ്. ബജ്റാവോ മസ്താനി, സിംബ, ​ഗല്ലിബോയ്, പദ്മാവത് തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് രണ്‍വീര്‍ സിങിനെ മുന്‍നിര നായകനാക്കിയത്. രണ്‍വീര്‍ സിങിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ 83 ആയിരുന്നു.

## Article Content

**ബോ**ളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായക നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിങ്. ബജ്റാവോ മസ്താനി, സിംബ, ​ഗല്ലിബോയ്, പദ്മാവത് തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് രണ്‍വീര്‍ സിങിനെ മുന്‍നിര നായകനാക്കിയത്. രണ്‍വീര്‍ സിങിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ 83 ആയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്‍വീര്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യൂ ആന്റ് എയാണ് ഇപ്പോള്‍ വൈറലാകുന്നത്. ദീപികയെ കുറിച്ചുള്ള വിശേഷങ്ങളും വരാനിരിക്കുന്ന സിനിമകളെ കുറിച്ചുമെല്ലാം രണ്‍വീര്‍ പങ്കുവെച്ചു. ആരാധകരില്‍ ഒരാള്‍ ചോദിച്ചത് നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം സിനിമ ചെയ്യുമോ എന്നായിരുന്നു.

രണ്‍വീറിനെപ്പോലെ തന്നെ ബോളിവുഡിലെ മുന്‍നിര താരമാണ് രണ്‍ബീര്‍ കപൂറും. എന്നാല്‍ ഇരുവരും ഒരുമിച്ച സിനിമ ഇതുവരെ വന്നിട്ടില്ല. അതിനാലാണ് ആരാധകരും അത്തരമൊരു ചോദ്യത്തെ കുറിച്ച്‌ ചോദിച്ചത്. വര്‍ഷങ്ങളായി അങ്ങനൊരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹത്തിലാണ് താനെന്നാണ് രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രണ്‍വീര്‍ പറഞ്ഞത്.

ഷാരൂഖ് ഖാനൊപ്പം സിനിമ സംഭവിക്കുമോ എന്നായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ചത്. ഞങ്ങള്‍ക്ക് എപ്പോഴാണ് നിങ്ങളെയും ഷാരൂഖിനെയും ഒരുമിച്ച്‌ സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് അത് സാക്ഷാത്കരിക്കണം എന്നാണ് രണ്‍വീര്‍ മറുപടി പറഞ്ഞത്. അര്‍ജുന്‍ കപൂറിനെ താന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ആരാധരുടെ ചോദ്യത്തിന് മറുപടിയായി രണ്‍വീര്‍‌ സിങ് പറഞ്ഞു. രണ്‍വീറിന്റെ 1983ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ കഥയാണ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32753/im-not-angry-with-my-wifes-ex-boyfriend-he-said-openly)