---
title: "'ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം' - മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിഷമെന്ന് ലിസി"
english_title: "'My respect to the audience who embraced the imagination' - Lizzie said it was a proud moment as a Malayalee"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32748/my-respect-to-the-audience-who-embraced-the-imagination-lizzie-said-it-was-a-proud-moment-as-a-malayalee"
published_at: "2022-03-19T21:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235fe7c1cbd3_bhavana.jpg"
keywords: []
---

# 'ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം' - മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിഷമെന്ന് ലിസി

> **Lead Summary:** **ന**ടി ഭാവനയെ ക്ഷണിച്ചതിന് പ്രശംസ അറിയിച്ച് നടിയും നിര്‍മ്മാതാവുമായ ലിസി. ഭാവവനയെ കരഘോഷത്തോടെ സ്വീകരിച്ച സദസിന് ലിസി ആദരവും അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ലിസിയുടെ പ്രതികരണം.

## Article Content

**ന**ടി ഭാവനയെ ക്ഷണിച്ചതിന് പ്രശംസ അറിയിച്ച് നടിയും നിര്‍മ്മാതാവുമായ ലിസി. ഭാവവനയെ കരഘോഷത്തോടെ സ്വീകരിച്ച സദസിന് ലിസി ആദരവും അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ലിസിയുടെ പ്രതികരണം.

> * "26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നല്‍കിയ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെ ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം! ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അപൂര്‍വം ചില നിമിഷങ്ങളാണ് ഇത്"*, എന്നായിരുന്നു ലിസിയുടെ കുറിപ്പ്.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഐഎഫ്എഫ്കെയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

* '' ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,'' *എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32748/my-respect-to-the-audience-who-embraced-the-imagination-lizzie-said-it-was-a-proud-moment-as-a-malayalee)