---
title: "'ഒരിക്കലെങ്കിലും ചിരിച്ച്‌ കാണാന്‍ പറ്റുമോ...?'; ജയാ ബച്ചനെ വിമര്‍ശിച്ച്‌ സോഷ്യല്‍മീഡിയ...!"
english_title: "'Can you see me laughing at least once ...?'; Social media criticizes Jaya Bachchan ...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32745/can-you-see-me-laughing-at-least-once-social-media-criticizes-jaya-bachchan"
published_at: "2022-03-19T21:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235fb588ceb9_jaya.jpg"
keywords: []
---

# 'ഒരിക്കലെങ്കിലും ചിരിച്ച്‌ കാണാന്‍ പറ്റുമോ...?'; ജയാ ബച്ചനെ വിമര്‍ശിച്ച്‌ സോഷ്യല്‍മീഡിയ...!

> **Lead Summary:** **ന**ടിയും ബി​ഗ് ബിയുടെ പ്രിയതമയുമായ ജയാ ബച്ചനെ കുറിച്ച്‌ പറയാന്‍ മുഖവുരയുടെ ആവശ്യമില്ല. എഴുപത്തിമൂന്ന് പിന്നിട്ട് നില്‍ക്കുന്ന ജയയുടെ വിശേഷങ്ങളും വീഡിയോകളും പകര്‍ത്താന്‍ അന്നും ഇന്നും പാപ്പരാസികള്‍ക്ക് ഇഷ്ടമാണ്. ബച്ചന്‍ കുടുംബത്തിലെ മറ്റുള്ള അം​ഗങ്ങള്‍ക്കുള്ളപ്പോലെ തന്നെ ആരാധകരുള്ള നടിയാണ് ജയാ ബച്ചന്‍.

## Article Content

**ന**ടിയും ബി​ഗ് ബിയുടെ പ്രിയതമയുമായ ജയാ ബച്ചനെ കുറിച്ച്‌ പറയാന്‍ മുഖവുരയുടെ ആവശ്യമില്ല. എഴുപത്തിമൂന്ന് പിന്നിട്ട് നില്‍ക്കുന്ന ജയയുടെ വിശേഷങ്ങളും വീഡിയോകളും പകര്‍ത്താന്‍ അന്നും ഇന്നും പാപ്പരാസികള്‍ക്ക് ഇഷ്ടമാണ്. ബച്ചന്‍ കുടുംബത്തിലെ മറ്റുള്ള അം​ഗങ്ങള്‍ക്കുള്ളപ്പോലെ തന്നെ ആരാധകരുള്ള നടിയാണ് ജയാ ബച്ചന്‍.

ജയാ ബച്ചന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരിയാണെന്ന് അവരെ അറിയുന്നവര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. പൊതു ഇടങ്ങളില്‍ വെച്ച്‌ പലരോടും അവര്‍ നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടിട്ടുമുണ്ട്. ജയയുടെ ദേഷ്യത്തിന് കൊച്ചുകുട്ടികള്‍ വരെ ഇരയായിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷത്തിനിടെ ജയ ബച്ചന്‍ കാറിലേക്ക് കയറാനിരിക്കുമ്പോള്‍ ജയയെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ഒരു പയ്യന്‍ ശ്രമിച്ചിരുന്നു. സെല്‍ഫിയെടുക്കുന്നത് കണ്ട് നിയന്ത്രണം വിട്ട ജയ തിരിഞ്ഞ് നിന്ന് പയ്യനെ ശകാരിച്ചു. 'ഒരിക്കലും ഇങ്ങനെ ചെയ്യരുത്... വിഡ്ഢി' എന്നായിരുന്നു ജയയുടെ പ്രതികരണം.

ഇതിന്‍റെ വീഡിയോയും വലിയ തോതില്‍ വൈറാലായിരുന്നു. ഹേമാമാലിനിയുടെ മകള്‍ ഇഷാ ഡിയോളിന്റെ ബേബി ഷവറിനിടെ പൂജ ശ്രദ്ധിക്കാതെ സെല്‍ഫിയെടുക്കാന്‍ വന്ന പൂജാരിക്കും ജയയുടെ വക കണക്കിന് ചീത്ത കിട്ടുകയും സംഭവം വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ജയയുടെ ദേഷ്യം പ്രകടമാകുന്ന പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. മകള്‍ ശ്വേത ബച്ചന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ജയാ ബച്ചന്‍.

കാറില്‍ വെള്ള വസ്ത്രം ധരിച്ച്‌ എത്തിയ ജയയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ മത്സരിച്ചു. ആദ്യമൊന്നും കാമറയ്ക്ക് മുഖം കൊടുക്കാതിരുന്ന ജയ പിന്നീട് പാപ്പരാസികളോട് ദേഷ്യത്തോടെ ചോദിച്ചത് നിങ്ങള്‍ക്ക് എന്താണ് എന്നാണ്. സംഭവം വൈറലായതോടെ ആരാധകരുടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

'ജയ ബച്ചന് ദേഷ്യപ്പെടാന്‍ മാത്രമെ അറിയുകയുള്ളോ?, ഇവര്‍ക്ക് എന്തിനാണ് ഇത്ര ആറ്റിറ്റ്യൂഡ്, മുഖം സുന്ദരമാണെങ്കിലും സ്വഭാവം മോശമാണ്, ബച്ചന്‍ എങ്ങനെയാണ് ഇവര്‍ക്കൊപ്പം ജീവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു' തുടങ്ങിയ കമന്റുകളാണ് ജയയെ പരിഹസിച്ച്‌ വീഡിയോയ്ക്ക് താഴെ വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32745/can-you-see-me-laughing-at-least-once-social-media-criticizes-jaya-bachchan)