---
title: "പ്രഭാസ്,ദീപിക ചിത്രത്തില്‍ അഭിനയിക്കാന്‍ ഇതാ ഒരവസരം"
english_title: "Here is an opportunity to act in Prabhas and Deepika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3270/here-is-an-opportunity-to-act-in-prabhas-and-deepika"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61389a4fd0995_deepika.jpg"
keywords: []
---

# പ്രഭാസ്,ദീപിക ചിത്രത്തില്‍ അഭിനയിക്കാന്‍ ഇതാ ഒരവസരം

> **Lead Summary:** അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസും ദീപികയും നായക ,നായിക വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 12, 15 തിയ്യതികളിലായാണ് ഓഡീഷന്‍ നടക്കുന്നത്.

## Article Content

അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസും ദീപികയും നായക ,നായിക വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 12, 15 തിയ്യതികളിലായാണ് ഓഡീഷന്‍ നടക്കുന്നത്.

കൊച്ചിയിലും ഓഡീഷന്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 നാണ് കൊച്ചിയിലെ ഓഡീഷന്‍. ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കുന്നുണ്ട്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ദീപികാ പദുക്കോണ്‍ ആണ് നായികയാവുന്നത്. അമിതാബ് ബച്ചനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ.പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തുന്നതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3270/here-is-an-opportunity-to-act-in-prabhas-and-deepika)