---
title: "ശങ്കര്‍ ബഹുഭാഷ ചിത്രം - പൂജ ചടങ്ങുകൾക്ക് തുടക്കമായി"
english_title: "Shankar Multilingual Movie - The beginning of pooja ceremonies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3268/shankar-multilingual-movie-the-beginning-of-pooja-ceremonies"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6138865396558_ram3.jpg"
keywords: []
---

# ശങ്കര്‍ ബഹുഭാഷ ചിത്രം - പൂജ ചടങ്ങുകൾക്ക് തുടക്കമായി

> **Lead Summary:** രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി ആണ് നായികയായെത്തുന്നത്. ചിത്രത്തിൽ നടി അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. സിനിമയിൽ അഞ്‍ജലിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. മെഗാ ബജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

## Article Content

രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി ആണ് നായികയായെത്തുന്നത്. ചിത്രത്തിൽ നടി അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. സിനിമയിൽ അഞ്‍ജലിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. മെഗാ ബജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്നിതാ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾക്ക് തുടക്കമായിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.അടുത്ത വർഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നായിരുന്നു നേരത്തേ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. രാം ചരണിന്റെ 15ാം ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂർത്തിയാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ഫഹദ് ഫാസിൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യമായാണ് ശങ്കറും രാം ചരണും ഒന്നിക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ, അന്യൻ തുടങ്ങിയ ചിത്രങ്ങൾ മൊഴിമാറ്റം ചെയ്‌തിട്ടുണ്ടെങ്കിലും ശങ്കറിന്‍റേതായി ഒരുങ്ങുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ഞങ്ങൾ വരികയാണ് എന്ന ക്യാപ്ഷനോടെയാണ് ശങ്കർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഒരു കോർപ്പറേറ്റ് ഓഫീസിലേക്ക് താരങ്ങളെല്ലാം കോട്ടും സ്യൂട്ടുമണിഞ്ഞ് എത്തുന്നതായാണ് പോസ്റ്ററിലുള്ളത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായി ജയറാം എത്തുന്നുവെന്ന റിപ്പോർട്ടുമുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/3268/shankar-multilingual-movie-the-beginning-of-pooja-ceremonies)