---
title: "നടി നിക്കി ഗല്‍റാണി വിവാഹിതയാകുന്നു"
english_title: "Actress Nikki Galrani is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32668/actress-nikki-galrani-is-getting-married"
published_at: "2022-03-19T12:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235860e40ba3_nikki.jpg"
keywords: []
---

# നടി നിക്കി ഗല്‍റാണി വിവാഹിതയാകുന്നു

> **Lead Summary:** **തെ**ന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയില്‍ സജീവയാകുകയായിരുന്നു. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

## Article Content

**തെ**ന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയില്‍ സജീവയാകുകയായിരുന്നു. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. തമിഴ് നടന്‍ ആദിയുമായി നിക്കി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നേരത്തെ തന്നെ പുറത്തെത്തിയതാണ്.

എന്നാല്‍ ഇപ്പോള്‍ നടന്‍ ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം. ആദ്യം സ്വകാര്യമായി നിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്താനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. പിന്നീട് ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ആര്‍ഭാടമായി ക്ഷണിച്ച്‌ വിവാഹ ചടങ്ങുകളും നടത്തുമെന്നാണ് വിവരം.

ആദിയും നിക്കിയും ഒരുമിച്ച്‌ 2015 ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പിന്നീട് ഇരുവരും മരഗദ നാണയം എന്ന ചിത്രത്തിലും ഒന്നിച്ചു. ഈ ചിത്രങ്ങളിലൂടെയുള്ള പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു എന്നാണ് ഗോസിപ്പുകള്‍ പറയുന്നത്. 2020ല്‍ ആധിയുടെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിക്കി പങ്കെടുത്തതും വാര്‍ത്തയായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/32668/actress-nikki-galrani-is-getting-married)