---
title: "വെല്‍കം ഹോം ലിറ്റില്‍ എയ്ഞ്ചല്‍ -ബേബിയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപ്പെണ്ണ്"
english_title: "My mother was at my heart — it's a pain beyond endurance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3265/my-mother-was-at-my-heart-its-a-pain-beyond-endurance"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613870d7bf7ad_baby.jpg"
keywords: []
---

# വെല്‍കം ഹോം ലിറ്റില്‍ എയ്ഞ്ചല്‍ -ബേബിയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപ്പെണ്ണ്

> **Lead Summary:** കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കുന്നുണ്ടായിരുന്നു. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിലൂടെ അഭിനേത്രിയായും തിളങ്ങിയ അശ്വതിക്ക് മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരം കുഞ്ഞതിഥിയുടെ വരവിന് ശേഷമുള്ള വിശേഷങ്ങളാണ് കഴിഞ്ഞ ദിവസം പങ്കിട്ടത്.

## Article Content

കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കുന്നുണ്ടായിരുന്നു. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിലൂടെ അഭിനേത്രിയായും തിളങ്ങിയ അശ്വതിക്ക് മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരം കുഞ്ഞതിഥിയുടെ വരവിന് ശേഷമുള്ള വിശേഷങ്ങളാണ് കഴിഞ്ഞ ദിവസം പങ്കിട്ടത്.

ദിവസങ്ങള്‍ക്ക് ശേഷമായി കുഞ്ഞുവാവയ്‌ക്കൊപ്പം അശ്വതിയും ശ്രീയും വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൈഫ് അണ്‍എഡിറ്റഡ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വതി പുതിയ വീഡിയോ പങ്കുവെച്ചത്. ബേബി കംസ് ഹോം എന്ന ടൈറ്റിലോടെ പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടിയത്. 6 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

ചേച്ചിയായതിന്റെ സന്തോഷത്തിലാണ് പത്മ. ബൊക്കെ നല്‍കിയായിരുന്നു പത്മ അച്ഛനയേും അമ്മയേയും കുഞ്ഞനിയത്തിയേയും സ്വീകരിച്ചത്. ചേച്ചിപ്പെണ്ണായതിന്റെ സന്തോഷം പത്മയുടെ മുഖത്ത് കാണാനുണ്ടായിരുന്നു. അനിയത്തിയെ വേണമെന്നാണ് ആഗ്രഹമെന്ന് മുന്‍പ് പത്മ പറഞ്ഞിരുന്നു. കുഞ്ഞുവാവയെ കാണാനെത്തിയ പത്മയുടെ വീഡിയോ പങ്കുവെച്ചും അശ്വതി എത്തിയിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങളും നോക്കി പത്മയും കൂടെത്തന്നെയുണ്ടായിരുന്നുവെന്നും അശ്വതി പറഞ്ഞിരുന്നു.

പ്രെഗ്നൻസി കാലം മുഴുവൻ വിശേഷങ്ങൾ തിരക്കിയും ആശംസകൾ അറിയിച്ചും കൂടെ നിന്നവരാണ് നിങ്ങളെല്ലാം. കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോൾ മുതൽ കാണാനുള്ള ആഗ്രഹം അറിയിച്ച് വന്ന എണ്ണമില്ലാത്ത മെസ്സേജുകളും കമെന്റുകളും കാരണമാണ് ഈ സന്തോഷവും നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. പെൺകുഞ്ഞാണ്, ഇന്ന് 8 ദിവസമായി. വാവ സുഖമായിരിക്കുന്നു. പേര് ഉടനെ പറയാം എന്നുമായിരുന്നു അശ്വതി വീ‍ഡിയോയ്ക്കൊപ്പമായി കുറിച്ചത്.

വെല്‍കം ഹോം ലിറ്റില്‍ എയ്ഞ്ചല്‍ എന്ന കമന്റുമായി പേളി മാണിയും എത്തിയിരുന്നു. പേളിയുടെ കമന്റിന് സ്‌നേഹം അറിയിച്ച് അശ്വതിയും എത്തിയിരുന്നു. പേളിയെപ്പോലെ തന്നെയാണ് അശ്വതിയും, കുഞ്ഞുവാവയുടെ വരവിന് മുന്‍പും വരവിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. അശ്വതിയുടെ വീഡിയോയ്ക്ക് കീഴിലെല്ലാം കമന്റുമായി പേളി എ്ത്താറുണ്ട്.

കുഞ്ഞുവാവയുടെ വിശേഷങ്ങള്‍ അറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍. ബേബിയേയും ചേച്ചിയേയും കാണാന്‍ കാത്തിരിക്കുകയായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ വിശേഷങ്ങള്‍ പങ്കിട്ട് ചേച്ചി എത്തി. അശ്വതി ചേച്ചിയുടെ ഓരോ വീഡിയോയ്ക്ക് വേണ്ടിയുമുള്ള കാത്തിരിപ്പിലാണ്. പത്മയുടെ സന്തോഷം കണ്ടോ, മോള്‍ ആഗ്രഹിച്ചത് പോലെ തന്നെ അനിയത്തിക്കുട്ടിയെ തന്നെ കിട്ടിയല്ലോ തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.

ഡബിള്‍ സന്തോഷം ആണല്ലോ, അവാര്‍ഡും കിട്ടി, നല്ലൊരു മാലാഖക്കുഞ്ഞിനേയും ദൈവം തന്നു. എന്നും ഈ അനുഗ്രഹം ഉണ്ടാവട്ടെ. ഞങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞതിഥി വന്ന പോലെയാണ് തോന്നുന്നതെന്നുള്ള കമന്റും വീഡിയോയ്ക്ക് കീഴിലുണ്ട്. ഈ സമയത്തെ സന്തോഷത്തിന് ഇരട്ടിമധുരമായാണ് അവാര്‍ഡിനെ കാണുന്നതെന്ന് നേരത്തെ അശ്വതി പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3265/my-mother-was-at-my-heart-its-a-pain-beyond-endurance)