---
title: "അലംകൃതയ്ക്ക് ആശംസ അറിയിച്ച് സിനിമാ ലോകവും ഒപ്പം ആരാധകരും"
english_title: "Congratulations to the decorated film world and fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3262/congratulations-to-the-decorated-film-world-and-fans"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6138643343a47_prithy5.jpg"
keywords: []
---

# അലംകൃതയ്ക്ക് ആശംസ അറിയിച്ച് സിനിമാ ലോകവും ഒപ്പം ആരാധകരും

> **Lead Summary:** പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയ്ക്കും ആരാധകരേറെയാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു ഈ താരപുത്രി. ആലിയെന്നാണ് ഡാഡയും മമ്മയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ് അലംകൃത. ആലിയുടെ വിശേഷങ്ങളെല്ലാം പങ്കിട്ട് പൃഥ്വിയും സുപ്രിയയും എത്താറുണ്ട്. 7ാം പിറന്നാളാഘോഷിക്കുന്ന അലംകൃതയ്ക്ക് ആശംസ അറിയിച്ച് സുപ്രിയയും പൃഥ്വിരാജും എത്തിയിട്ടുണ്ട്. ആലിയുടെ ക്യൂട്ട് ചിത്രവും കുറിപ്പും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

## Article Content

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയ്ക്കും ആരാധകരേറെയാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു ഈ താരപുത്രി. ആലിയെന്നാണ് ഡാഡയും മമ്മയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ് അലംകൃത. ആലിയുടെ വിശേഷങ്ങളെല്ലാം പങ്കിട്ട് പൃഥ്വിയും സുപ്രിയയും എത്താറുണ്ട്. 7ാം പിറന്നാളാഘോഷിക്കുന്ന അലംകൃതയ്ക്ക് ആശംസ അറിയിച്ച് സുപ്രിയയും പൃഥ്വിരാജും എത്തിയിട്ടുണ്ട്. ആലിയുടെ ക്യൂട്ട് ചിത്രവും കുറിപ്പും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

ഹാപ്പി ബര്‍ത്ത് ഡേ ആലി, മമ്മയും ഡാഡയും നീയെന്ന കുഞ്ഞ് വ്യക്തിയെക്കുറിച്ച് ഒരുപാട് അഭിമാനം കൊള്ളുന്നവരാണ്. പുസ്തകങ്ങളോടുള്ള നിന്റെ ഇഷ്ടവും മറ്റുള്ളവരോടുള്ള അനുകമ്പയും എന്നും അതേ പോലെ നിലനില്‍ക്കട്ടെ. എന്നും നീ വലിയ സ്വപ്‌നങ്ങള്‍ കാണട്ടെ. ഞങ്ങളുടെ എക്കാലത്തേയും സന്തോഷവും നേട്ടവുമെല്ലാം നീയാണ്, നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

ഡാഡയ്ക്കും മമ്മിക്കും ഇടയിലേക്ക് ആലി എത്തിയിട്ട് 7 വര്‍ഷമായെങ്കിലും അത് ഇന്നലെയാണെന്നാണ് തോന്നുന്നത്. സ്‌നേഹവും അനുകമ്പയും നിലനിര്‍ത്തുകയും ദീനാനുകമ്പയെക്കുറിച്ച് നിത്യേന നീ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. നല്ലതും നന്മ ചെയ്യുന്നതും ഒരു അപൂർവ ഗുണമായി മാറുന്ന ഒരു ലോകത്ത്, ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ ഈ നന്മ എല്ലാ ദിവസവും വളരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇങ്ങനെയൊരു മകളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് സർവ്വശക്തനോട് നന്ദി പറയുന്നു, അല്ലി! ജന്മദിനാശംസകൾ നേരുന്നു എന്നായിരുന്നു സുപ്രിയ മേനോൻ കുറിച്ചത്.

ഹാപ്പി ബര്‍ത്ത് ഡേ ആലിക്കുട്ട എന്ന കമന്റുമായാണ് നസ്രിയ എത്തിയത്. അശ്വതി, വീണ നായര്‍, ഐശ്വര്യ ലക്ഷ്മി, വിവേക് ഗോപന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരെല്ലാം സുപ്രിയ മേനോന്റെ പോസ്റ്റിന് താഴെ ആശംസ അറിയിച്ചെത്തിയിരുന്നു. നസ്രിയയുടെ കമന്റിന് പൃഥ്വി നന്ദി അറിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍, ഗീതു മോഹന്‍ദാസ്, മീനാക്ഷി, ശ്രുതി രജനീകാന്ത്, കനിഹ, സ്വാസികസിജു വിത്സണ്‍, ഗിന്നസ് പക്രു, ആന്‍ അഗസ്റ്റിന്‍, സാഗര്‍ സൂര്യന്‍, മുന്ന, തുടങ്ങി നിരവധി പേരാണ് പൃഥ്വിയുടെ പോസ്റ്റിന് കീഴില്‍ അല്ലിക്ക് ആശംസ അറിയിച്ചെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3262/congratulations-to-the-decorated-film-world-and-fans)