---
title: "പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനമായി -'ഭീഷ്മ പർവ്വം' സെക്കൻഡ് ലുക്ക് പോസ്റ്റർ"
english_title: "Birthday presents to fans - 'Bhishma Parvam' second look poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3261/birthday-presents-to-fans-bhishma-parvam-second-look-poster"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61385be862e88_bheeshmam4.jpg"
keywords: []
---

# പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനമായി -'ഭീഷ്മ പർവ്വം' സെക്കൻഡ് ലുക്ക് പോസ്റ്റർ

> **Lead Summary:** മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിൻ്റെ സൈബറാഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടയിലും ആരാധകർ ഏറെ അക്ഷമരായി കാത്തിരുന്ന ഒന്നുണ്ട്. മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന ഭീഷ്മപർവ്വം എന്ന സിനിമയുടെ പോസ്റ്റർ. ചിത്രത്തിൻ്റെ പ്രഖ്യാപനം മുതൽക്കെ ആരാധകരെല്ലാം അക്ഷമരായി കാത്തിരുന്നത് ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങൾക്കുമായിട്ടായിരുന്നു. 'ഭീഷ്മ പര്‍വ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് ഏറെ ആകർഷണീയമായ ഘടകങ്ങളിലൊന്ന്. താരത്തിൻ്റെ പിറന്നാൾ ദിനത്തിൽ വൈകിട്ടോടെയാണ് മമ്മൂട്ടി ആരാധകർക്കുള്ള പിറന്നാൾ സമ്മാനം സംവിധായകൻ അമൽ നീരദ് തന്നെ പുറത്ത് വിട്ടത്.

## Article Content

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിൻ്റെ സൈബറാഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടയിലും ആരാധകർ ഏറെ അക്ഷമരായി കാത്തിരുന്ന ഒന്നുണ്ട്. മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന ഭീഷ്മപർവ്വം എന്ന സിനിമയുടെ പോസ്റ്റർ. ചിത്രത്തിൻ്റെ പ്രഖ്യാപനം മുതൽക്കെ ആരാധകരെല്ലാം അക്ഷമരായി കാത്തിരുന്നത് ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങൾക്കുമായിട്ടായിരുന്നു. 'ഭീഷ്മ പര്‍വ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് ഏറെ ആകർഷണീയമായ ഘടകങ്ങളിലൊന്ന്. താരത്തിൻ്റെ പിറന്നാൾ ദിനത്തിൽ വൈകിട്ടോടെയാണ് മമ്മൂട്ടി ആരാധകർക്കുള്ള പിറന്നാൾ സമ്മാനം സംവിധായകൻ അമൽ നീരദ് തന്നെ പുറത്ത് വിട്ടത്.

ഒറ്റരാത്രി കൊണ്ട് സൈബറിടം ഇളക്കി മറിച്ച മമ്മൂട്ടി ചിത്രവും ആ ലുക്കിൽ താരമെത്തുന്ന സിനിമാ വിശേഷവുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിൻ്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ ഇരുചെവിയും കൂർപ്പിച്ച് കഴിയുകയായിരുന്നു. അതിനിടെയാണ് പുത്തൻ പോസ്റ്ററും പങ്കുവെച്ചിരിക്കുന്നത്.മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീഷ്മ പർവ്വം'. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടത്. എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുകൊണ്ടാണ് പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു സംഘട്ടന രംഗമാണ് പോസ്റ്ററിലുളളത്.

വൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിൻഡ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങിയവരൊക്കെയുണ്ട്.

ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാം നിർവ്വഹിക്കുന്നു. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് തന്നെ വലിയ രീതിയിൽ ശ്രദ്ധ കവർന്നതിനാൽ ആരാധകർക്ക് ചിത്രത്തിലും വലിയ പ്രതീക്ഷയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3261/birthday-presents-to-fans-bhishma-parvam-second-look-poster)