---
title: "സുരേഷ് ഗോപി അമ്മയില്‍ നിന്ന്  അകന്നത്‌ തുറന്ന് പറഞ്ഞ്  ഇന്നസെന്റ്"
english_title: "Suresh Gopi is away from his mother, says Innocent"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3259/suresh-gopi-is-away-from-his-mother-says-innocent"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613741097bec2_amma2.jpg"
keywords: []
---

# സുരേഷ് ഗോപി അമ്മയില്‍ നിന്ന്  അകന്നത്‌ തുറന്ന് പറഞ്ഞ്  ഇന്നസെന്റ്

> **Lead Summary:** വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്നസെന്റ്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് അദ്ദേഹം. അതോടെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. താരസംഘടനയായ അമ്മയുടെ തലപ്പത്ത് നിന്നും പടിയിറങ്ങിയത് രാഷ്ട്രീയത്തില്‍ സജീവമായതോടെയായിരുന്നു. 18 വര്‍ഷം അമ്മയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. സുരേഷ് ഗോപിയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം സംഘടനയില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനെക്കുറിച്ചും ഇന്നസെന്റ് സംസാരിച്ചിരുന്നു.

## Article Content

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്നസെന്റ്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് അദ്ദേഹം. അതോടെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. താരസംഘടനയായ അമ്മയുടെ തലപ്പത്ത് നിന്നും പടിയിറങ്ങിയത് രാഷ്ട്രീയത്തില്‍ സജീവമായതോടെയായിരുന്നു. 18 വര്‍ഷം അമ്മയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. സുരേഷ് ഗോപിയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം സംഘടനയില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനെക്കുറിച്ചും ഇന്നസെന്റ് സംസാരിച്ചിരുന്നു.

ബിഹൈഡന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. മേജര്‍ രവിയായിരുന്നു അഭിമുഖം നടത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ അമ്മയുടെ പ്രസിഡന്റായത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കുമോയെന്ന ആശങ്കയായിരുന്നു ഇന്നസെന്റിനുണ്ടായിരുന്നത്. തമാശയൊക്കെയുണ്ടെങ്കിലും താന്‍ സീരിയസായി പറയുന്ന കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും പറഞ്ഞത്. 18 വര്‍ഷത്തിന് ശേഷമാണ് ആ സ്ഥാനത്തുനിന്നും മാറിയത്. സംഭവബഹുലമായിരുന്നു അത്. സുരേഷ് ഗോപി ഒരു സാധുവായിട്ടുള്ള മനുഷ്യനാണെന്ന് അവനെ പരിചയമുള്ളവര്‍ക്ക് അറിയാം.

അയാള്‍ ബിജെപിയാണോ മറ്റേതാണോ എന്ന് നമ്മള്‍ നോക്കേണ്ട കാര്യമില്ല. കൈയ്യിലുള്ളത് വീട്ടിലേക്ക് വാങ്ങിക്കൊണ്ട് പോവുകയാണെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ ഇത് കൊണ്ടുപൊക്കോളൂയെന്ന് പറയുന്ന പ്രകൃതമാണ്. അമ്മയിലുള്ള സമയത്ത് സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ ഇല്ല, ആ സമയത്ത് ഞാന്‍ അമ്മയുടെ പ്രസിഡന്റല്ല. പ്രോഗ്രാം നടത്തി അമ്മയ്ക്ക് കാശ് തരാമെന്നായിരുന്നു പറഞ്ഞത്. അയാള്‍ക്ക് അതില്‍ നഷ്ടം വന്നു. ഏതോ ഒരു യോഗത്തിനിടയില്‍ ആരോ ഒരാള്‍ ആ പൈസ കൊടുത്തില്ലല്ലോ, അത് കൊടുക്കാന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചു. അത് ആകെ നാണക്കേടായി അയാളുടെ കൈയ്യില്‍ നിന്നും കാശ് എടുത്ത് കൊടുത്തു.

അമ്മയുടെ പ്രസിഡന്റായി വന്നതിന് ശേഷം ഞാന്‍ അയാളെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് കിട്ടാത്ത കാശാണ് കൈയ്യില്‍ നിന്നും എടുത്ത് ഇവിടെ കൊടുത്തത്. ആ പണം അമ്മയില്‍ നിന്നും തിരിച്ച് തരാം, അത് വാങ്ങണം. അമ്മയില്‍ നിന്നും എല്ലാവരും ഇതിന് ഓക്കെയായിരുന്നില്ല. വേണ്ട ചേട്ടായെന്നായിരുന്നു സുരേഷ് പറഞ്ഞത്. കഷ്ടപ്പെട്ടിരുന്ന സമയത്താണ് അയാള്‍ പൈസ തന്നത്. അത് അമ്മയ്ക്ക് വേണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വേണ്ടെന്നും വേറെ ഏതേലും സംഘടനയക്ക് കൊടുക്കൂയെന്നുമായിരുന്നു പറഞ്ഞത്. അത് വേറെ സംഘടനയ്ക്ക് കൊടുത്തോളൂയെന്നായിരുന്നു പറഞ്ഞത്. സുരേഷ് വാങ്ങിച്ച് കൊടുത്തോളൂയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അതിന് തയ്യാറായിരുന്നില്ല, ഇതാണ് അമ്മയില്‍ സംഭവിച്ചതെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3259/suresh-gopi-is-away-from-his-mother-says-innocent)