---
title: "സുഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിച്ചേനെ - തങ്കച്ചന്‍ വിതുര"
english_title: "I called Mammootty thinking he was a friend - Thankachan Vithura"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32573/i-called-mammootty-thinking-he-was-a-friend-thankachan-vithura"
published_at: "2022-03-18T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234a3a103685_Untitled-1.jpg"
keywords: []
---

# സുഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിച്ചേനെ - തങ്കച്ചന്‍ വിതുര

> **Lead Summary:** **സു**ഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിക്കാനിരുന്നതാണെന്നും, ദൈവ ഭാഗ്യം കൊണ്ടാണ് അന്ന് തന്റെ വായില്‍ തെറി വരാഞ്ഞത് എന്നും കോമഡി താരമായ തങ്കച്ചന്‍ വിതുര. മമ്മൂട്ടിയെ പരിചയപ്പെട്ടതിനെ കുറിച്ചും താരം ഫോണ്‍ വിളിച്ചപ്പോഴുണ്ടായ രകസരമായ കാര്യങ്ങളെ കുറിച്ചും പറയാം നേടാം ഷോയില്‍ പങ്കെടുത്തപ്പോളാണ് തങ്കച്ചന്‍ പറഞ്ഞത്.

## Article Content

**സു**ഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിക്കാനിരുന്നതാണെന്നും, ദൈവ ഭാഗ്യം കൊണ്ടാണ് അന്ന് തന്റെ വായില്‍ തെറി വരാഞ്ഞത് എന്നും കോമഡി താരമായ തങ്കച്ചന്‍ വിതുര. മമ്മൂട്ടിയെ പരിചയപ്പെട്ടതിനെ കുറിച്ചും താരം ഫോണ്‍ വിളിച്ചപ്പോഴുണ്ടായ രകസരമായ കാര്യങ്ങളെ കുറിച്ചും പറയാം നേടാം ഷോയില്‍ പങ്കെടുത്തപ്പോളാണ് തങ്കച്ചന്‍ പറഞ്ഞത്.

**തങ്കച്ചന്റെ വാക്കുകള്‍ **

മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള പ്രോഗ്രാമില്‍ തന്നെ കണ്ട മമ്മൂക്ക ഇതാരാണെന്നും ഇയാളെന്തിനാണ് ജുബ്ബ ഇട്ടിരിക്കുന്നതെന്നുമൊക്കെ ചോദിച്ചു. അങ്ങനെ പരിചയപ്പെട്ടു. അതൊക്കെ കഴിഞ്ഞ് പോന്നതിന് ശേഷം പിന്നീടെനിക്കൊരു ഫോണ്‍ വന്നു.

റിഹേഴ്സല്‍ ഒക്കെ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങുകയായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള സോഹന്‍ലാല്‍ ചേട്ടനാണ് വിളിക്കുന്നത്. 'നിങ്ങളെന്താണ് മമ്മൂക്ക വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത്' എന്ന് ചോദിച്ചു. വെളുപ്പിന് മൂന്ന്, നാല് മണിവരെ റിഹേഴ്സലൊക്കെ കഴിഞ്ഞ് വന്ന് ഉറങ്ങുമ്പോള്‍ അങ്ങനൊരു ഫോണ്‍ വന്നാല്‍ വിശ്വസിക്കാന്‍ പറ്റില്ല.

മിമിക്രി ആര്‍ട്ടിസ്റ്റ് ആയ സുഹൃത്ത് ടിനി ടോം ചേട്ടന്റെയും മമ്മൂക്കയുടെയും ശബ്ദത്തില്‍ വിളിച്ച്‌ പറ്റിക്കും. താന്‍ അവനെ വഴക്കും പറയാറുണ്ട്. അയാള്‍ ആയിരിക്കും എന്നാണ് താന്‍ ആദ്യം കരുതിയത്. പെട്ടെന്ന് സോഹന്‍ലാല്‍ ചേട്ടന്‍ മമ്മൂക്കയുടെ കൈയ്യില്‍ കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു. ഫോണ്‍ എടുത്തതും മമ്മൂക്ക സംസാരിച്ചു.

'തങ്കച്ചന്‍ അല്ലേ, ഞാന്‍ വിളിച്ചിട്ട് എന്താണ് ഫോണ്‍ എടുക്കാത്തത്. ഇയാളുടെ നമ്ബര്‍ അല്ലേ' എന്ന് ചോദിച്ചു. പിന്നെ താന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദൈവ ഭാഗ്യത്തിന് വായില്‍ ഒന്നും വന്നില്ല. താന്‍ തെറിയൊന്നും പറഞ്ഞില്ല. സാധാരണ പറ്റിക്കാന്‍ വിളിക്കുന്നവനെ താന്‍ തെറി പറയാറുള്ളതാണ്.

നാളെ വെളുപ്പിനുള്ള വണ്ടിക്ക് വരണം. സംവിധായകന്റൈ പേര് പറഞ്ഞു. തന്നെയും വന്ന് കാണണം എന്നൊക്കെ പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. പരോള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് തന്നെ വിളിച്ചത്. അവിടെ പോയി എല്ലാവരെയും പരിചയപ്പെട്ടു. സംവിധായകനും തിരക്കഥാകൃത്തിനും ഒപ്പമാണ് മമ്മൂക്കയുടെ വീട്ടില്‍ പോയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32573/i-called-mammootty-thinking-he-was-a-friend-thankachan-vithura)