---
title: "വേർപിരിയലിന് ശേഷം ഐശ്വര്യയ്ക്ക് സമൂഹമാധ്യമത്തില്‍ ആശംസയുമായി ധനുഷ്"
english_title: "Dhanush congratulates Aishwarya on social media after separation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32526/dhanush-congratulates-aishwarya-on-social-media-after-separation"
published_at: "2022-03-18T15:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62345bd8c3251_Untitled-1 .jpg"
keywords: []
---

# വേർപിരിയലിന് ശേഷം ഐശ്വര്യയ്ക്ക് സമൂഹമാധ്യമത്തില്‍ ആശംസയുമായി ധനുഷ്

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമാ മേഖലയാകെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്ന ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹ മോചനം. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. വേർപിരിയലിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്.

## Article Content

**തെ**ന്നിന്ത്യൻ സിനിമാ മേഖലയാകെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്ന ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹ മോചനം. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. വേർപിരിയലിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്.

ഈ അവസരത്തിൽ ഐശ്വര്യക്കായി ധനുഷ് നൽകിയ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു. ഇതിൽ സുഹൃത്ത് എന്നാണ് ഐശ്വര്യയെ ധനുഷ് വിശേഷിപ്പിച്ചത്. ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്.

ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്.

2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32526/dhanush-congratulates-aishwarya-on-social-media-after-separation)