എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അംഗീകരിക്കും.ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ.
യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു.പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതിൽ പ്രാധാനമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!'
Anashwara Rajan with a request for those who come home during the covid period. Those who come home during the covid period should get permission.