---
title: "തികഞ്ഞ പൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ വരാല്‍-ചിത്രം തുടങ്ങി"
english_title: "The story of the perfect political honey trap began with Varal-Chitram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3249/the-story-of-the-perfect-political-honey-trap-began-with-varal-chitram"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6135e962706ca_varaal.jpg"
keywords: []
---

# തികഞ്ഞ പൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ വരാല്‍-ചിത്രം തുടങ്ങി

> **Lead Summary:** തികഞ്ഞ പൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ, തികച്ചും ഉദ്വേഗത്തോടെ പറയുന്ന ചിത്രമായ 'വരാൽ' ഒരുങ്ങുന്നു. ഒരു അധികാര കേന്ദവും ആ കേന്ദ്രത്തിലെത്താൻ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുൻനിർത്തി തികഞ്ഞ ഉദ്വേഗത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവ‍ർത്തകര്‍ അറിയിച്ചു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് (സെപ്റ്റംബർ ആറ്) ഫോർട്ട് കൊച്ചി ടവർ ഹൗസിൽ ചിത്രത്തിന് തുടക്കമിട്ടു.

## Article Content

തികഞ്ഞ പൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ, തികച്ചും ഉദ്വേഗത്തോടെ പറയുന്ന ചിത്രമായ 'വരാൽ' ഒരുങ്ങുന്നു. ഒരു അധികാര കേന്ദവും ആ കേന്ദ്രത്തിലെത്താൻ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുൻനിർത്തി തികഞ്ഞ ഉദ്വേഗത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവ‍ർത്തകര്‍ അറിയിച്ചു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് (സെപ്റ്റംബർ ആറ്) ഫോർട്ട് കൊച്ചി ടവർ ഹൗസിൽ ചിത്രത്തിന് തുടക്കമിട്ടു.

പ്രകാശ് രാജ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ഈ ചിത്രത്തിൻ്റെ തുടക്കം. തുടർന്ന് അനൂപ് മേനോൻ , കണ്ണൻ താമരക്കുളം, സുരേഷ് കൃഷ്ണ, പി.എ.സെബാസ്റ്റ്യൻ, പ്രകാശ്, ഗൗരി നന്ദ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.ആദ്യ ഷോട്ടിൽ പ്രകാശ് രാജ് അഭിനയിച്ചു.

സണ്ണി വെയ്ൻ, രൺജി പണിക്കർ, സായ്കുമാർ, സുരേഷ് കൃഷ്ണ ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ ഇർഷാദ്, ഹരീഷ് പെരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, ഹണി റോസ്, ഗൗരി നന്ദ, (അയ്യപ്പനും കോശിയും ഫെയിം) മാലാ പാർവ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ വരാൽ നിർമിക്കുന്നത്.കൊച്ചിയിലെ മുതിർന്ന പൊലീസുദ്യോഗസ്ഥനായ എ.സി.പി.ലാൽജിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3249/the-story-of-the-perfect-political-honey-trap-began-with-varal-chitram)