ആ സീന്‍ ഡിലീറ്റ് ചെയ്യരുതായിരുന്നു- വൈറലായ ഹോം ചിത്രത്തിന് കമന്‌റുകളുമായി പ്രേഷകര്‍

ആ  സീന്‍ ഡിലീറ്റ് ചെയ്യരുതായിരുന്നു- വൈറലായ ഹോം ചിത്രത്തിന്  കമന്‌റുകളുമായി പ്രേഷകര്‍
2021-10-04T21:49:00 | By Truevision Admin

റോജിന്‍ തോമസിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നര്‍  സിനിമയായിരുന്നു ഹോം . ആഗസ്റ്റ് 19നായിരുന്നു ഹോം റിലീസ് ചെയ്തതത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണിത്.ഇന്ദ്രന്‍സ് നായകവേഷത്തില്‍ എത്തിയ ഹോമിന് തുടക്കം മുതല്‍ മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത് .ഇന്ദ്രന്‍സിന് പുറമെ ഭാര്യയായി അഭിനയിച്ച മഞ്ജു പിളളയും, മക്കളായി അഭിനയിച്ച ശ്രീനാഥ് ഭാസി, നസ്ലെന്‍ തുടങ്ങിയവരും ഹോമില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 


സിനിമയുടെതായി പുറത്തിറങ്ങിയ മൂന്നാമത്തെ ഡിലീറ്റഡ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ രസകരവും ചിരിയുണര്‍ത്തുന്നതുമായ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നസ്ലെന്‍ തുടങ്ങിയവരാണ് സീനിലുളളത്. 'ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് മാത്രം പറയാത പേരിന്‌റെ കൂടെ നമ്മുടെ സ്ഥലപേര് കൂടി ചേര്‍ത്തുകൂടെ എന്ന് ഒലിവര്‍ ട്വിസ്റ്റ് മകനോട് ചോദിക്കുന്നു. ഈ സത്യന്‍ അന്തിക്കാട്, ബിചു തിരുമല എന്നൊക്കെ പറയുന്നത് പോലെ നമ്മുടെ സ്ഥല പേരും വെച്ച് ചേര്‍ക്കണം' എന്ന് ഇന്ദ്രന്‍സിന്‌റെ കഥാപാത്രം പറയുന്നു.

ഇത് കേട്ട് 'അയ്യെ ആന്റണി വട്ടിയൂര്‍കാവ്, ലോക്കല് എന്നാണ് നസ്ലന്‍റെ ചാള്‍സ് പറയുന്നത്. എന്നാല്‍ പിന്നെ നമ്മുടെ കുടുംബ വീട് ഇരിക്കുന്ന സ്ഥലത്തിന്‌റെ പേര് പറയാമെന്ന് ഒലിവര്‍ ട്വിസ്റ്റ് പറയുന്നു. തുടര്‍ന്ന്‌ ആന്റണി കുണ്ടാംകടവ് എന്നാക്കാം എന്ന് ശ്രീനാഥ് ഭാസി തമാശയായി പറയുന്നു. ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന പേര് മതിയെന്നും എന്‌റെ പേര് ഹോളിവുഡിലെ ആള്‍ക്കാര്‍ക്ക് ഒകെ പറയാനുളളതാണ് എന്നും ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 


ഇപ്പോഴിതാ ഹോമിന്റെ പുതിയ ഡിലീറ്റ് സീനും ഏറെ ചര്‍ച്ചയാവുകയാണ്.ഈ ഡിലീറ്റ് സീനിനു പിന്നാലെ നിരവധി പ്രേഷകരാണ് കമന്‌റുകളുമായി എത്തിയിരിക്കുന്നത്. എന്തിനാണാവോ ഈ നല്ല സീനുകള്‍ സിനിമയില്‍ നിന്ന് കളയുന്നത്.എല്ലാം ഒന്നിനൊന്ന് മികച്ചത് എന്നാണ് ഒരാള്‍ കുറിച്ചത്. കാരണം    ചുരുങ്ങിയ ദിവ്സങ്ങക്കുള്ളില്‍ തന്നെ  സിനിമ  പ്രേഷകര്‍ നെഞ്ചിലെറ്റിയിരിക്കുകയാണ്.

Content Highlight: That scene should not have been deleted- the audience with comments for the viral home movie

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup