---
title: "'ഭ്രമം' ഒ ടി ടി റിലീസിനെന്ന് സൂചന"
english_title: "Indication that 'Illusion' is an OT release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3246/indication-that-illusion-is-an-ot-release"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6135d0fb61f91_bramam.jpg"
keywords: []
---

# 'ഭ്രമം' ഒ ടി ടി റിലീസിനെന്ന് സൂചന

> **Lead Summary:** ആമസോൺ പ്രൈമിലെത്തി അടുത്തിടെ വൻ വിജയമായി മാറിയഹോമിന് പിന്നാലെ മലയാളത്തില്‍ നിന്ന് നിരവധി ചിത്രങ്ങള്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടൊവിനോയുടെ മിന്നല്‍ മുരളി സെപ്റ്റംബറിൽ നെറ്റ്‍ഫ്ലിക്സ് റിലീസായെത്തുമെന്ന വാ‍ർത്ത പുറത്തുവന്നതിന് പിന്നാലെ ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ ഭ്രമം ഒടിടി റിലീസിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പൃഥ്വി നായകനായി ആമസോണിലെത്തിയ കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയിരുന്നു.

## Article Content

ആമസോൺ പ്രൈമിലെത്തി അടുത്തിടെ വൻ വിജയമായി മാറിയഹോമിന് പിന്നാലെ മലയാളത്തില്‍ നിന്ന് നിരവധി ചിത്രങ്ങള്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടൊവിനോയുടെ മിന്നല്‍ മുരളി സെപ്റ്റംബറിൽ നെറ്റ്‍ഫ്ലിക്സ് റിലീസായെത്തുമെന്ന വാ‍ർത്ത പുറത്തുവന്നതിന് പിന്നാലെ ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ ഭ്രമം ഒടിടി റിലീസിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പൃഥ്വി നായകനായി ആമസോണിലെത്തിയ കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയിരുന്നു.

ഒടിടി വിവരങ്ങള്‍ ലഭ്യമാക്കുന്ന 'ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍' ആണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ തന്നെയാകും റിലീസെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ആമസോണിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'അന്ധാധുന്‍'ന്‍റെ റിമേക്ക് ആയാണ് ഭ്രമം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ പൃഥ്വിരാജ് പിയാനിസ്റ്റായി എത്തുമ്പോള്‍.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നു. ശരത് ബാലന്‍ എഴുതിയ തിരക്കഥ സംവിധാനം ചെയ്യുന്നതും ഛായാഗ്രഹണം നിർവ്വഹിക്കുന്നതും രവി കെ ചന്ദ്രന്‍ ആണ്. രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3246/indication-that-illusion-is-an-ot-release)