---
title: ""കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും 'മിന്നൽ മുരളി' നെറ്റ്‍ഫ്ലിക്സിൽ സെപ്റ്റംബ‍ർ 24നെന്ന് സൂചന "
english_title: "'' Minnal Murali 'hints on September 24th on Netflix for viewers to interact and interact emotionally"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3244/minnal-murali-hints-on-september-24th-on-netflix-for-viewers-to-interact-and-interact-emotionally"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6135c73c7c6d4_minnal.jpg"
keywords: []
---

# "കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും 'മിന്നൽ മുരളി' നെറ്റ്‍ഫ്ലിക്സിൽ സെപ്റ്റംബ‍ർ 24നെന്ന് സൂചന 

> **Lead Summary:** >  "മിന്നൽ മുരളി" ചിത്രം നെറ്റ്‍ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശനത്തിനെത്താനൊരുങ്ങുകയാണ്. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മിന്നൽ മുരളി യുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്. ടൊവീനോ തോമസാണ് ചിത്രത്തിൽ നായകൻ. സെപ്റ്റംബർ അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന സൂചനകൾ.

## Article Content

>  "മിന്നൽ മുരളി" ചിത്രം നെറ്റ്‍ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശനത്തിനെത്താനൊരുങ്ങുകയാണ്. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മിന്നൽ മുരളി യുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്. ടൊവീനോ തോമസാണ് ചിത്രത്തിൽ നായകൻ. സെപ്റ്റംബർ അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന സൂചനകൾ.

> "കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങൾ കൂടുതൽ ശ്രമിച്ചത്.ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്.ഇത് ഞങ്ങൾ മുഴുവൻ ടീമിന്റെയും സപ്ന സിനിമയാണ്.ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരു പാട് സന്തോഷമുണ്ട് ", മിന്നൽ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് ആവേശത്തോടെ പങ്കു വെച്ച വാക്കുകൾ.

> "ഒരു നിർമ്മാതാവ് എന്ന നിലയിൽ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാർഥ്യജനകവുമായിരുന്നു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്. ഈ വരുന്ന മലയാള സിനിമയിലൂടെ നെറ്റ്‍ഫ്ലിക്സുമായ് ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്", സിനിമയുടെ നിർമ്മാതാവായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3244/minnal-murali-hints-on-september-24th-on-netflix-for-viewers-to-interact-and-interact-emotionally)