---
title: "ഹൃദയത്തിലെ പ്രേക്ഷകരുടെ പ്രിയ ഗാനത്തിന്‍റെ വീഡിയോ സോം​ഗ് "
english_title: "Video song of the audience's favorite song in the heart"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32432/video-song-of-the-audiences-favorite-song-in-the-heart"
published_at: "2022-03-18T08:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233f6bbca243_Untitled-1.jpg"
keywords: []
---

# ഹൃദയത്തിലെ പ്രേക്ഷകരുടെ പ്രിയ ഗാനത്തിന്‍റെ വീഡിയോ സോം​ഗ് 

> **Lead Summary:** **പ്ര**ണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്.

## Article Content

**പ്ര**ണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ഉണക്ക മുന്തിരി'​ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ശബ്ദം നൽകിയത് ദിവ്യ വിനീത് ആണ്. പ്രണവിന്റെ അരുൺ എന്ന കഥാപാത്രവും കല്യാണിയുടെ നിത്യ എന്ന കഥാപാത്രവും തമ്മിലുള്ള കഥപറയുന്ന ​ഗാനമാണിത്. ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഗാനം കൂടിയായിരുന്നു ഇത്.

15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32432/video-song-of-the-audiences-favorite-song-in-the-heart)