ബാലയുടെ വിവാഹം കളറാക്കി യുവ താരങ്ങള്‍-

ബാലയുടെ വിവാഹം കളറാക്കി   യുവ താരങ്ങള്‍-
2021-10-04T21:49:00 | By Truevision Admin

കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യചടങ്ങിൽ വളരെ കുറച്ച് സിനിമാതാരങ്ങൾ മാത്രമാണ് പങ്കെടുത്തത്. യുവതാരങ്ങളായ മുന്ന,ഉണ്ണി മുകുന്ദൻ, നടന്മാരായ ബൈജു എഴുപുന്ന, ഇടവേള ബാബു എന്നിവരാണ് പരിപാടിയുടെ ഭാഗമായത്. എല്ലാവരും വേദിയിലെത്തിയ ശേഷം പാട്ടുപാടിയാണ് നവദമ്പതികൾക്ക് ആശംസ നേർന്നത്. ആദ്യം മുന്നയാണ് പാട്ടുപാടി ആശംസ നേർന്നത്.


ഉണ്ണി മുകുന്ദൻ നല്ലൊരു വ്യക്തിയാണ് എന്ന് പറഞ്ഞായിരുന്നു ബാല താരത്തിന് മൈക്ക് കൈമാറിയത്. ഇരുവർക്കും വിവാഹ മംഗളാശംസ നേർന്നുകൊണ്ടാണ് ഉണ്ണി മുകുന്ദൻ സംസാരിച്ച് തുടങ്ങിയത്. സിനിമയ്ക്കപ്പുറമുള്ല ഒരു സൌഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പിന്നാലെ വേദിയിലേക്ക് മുന്ന എത്തുകയായിരുന്നു. മുന്നയാണ് പാട്ടുപാടി ആശംസ അറിയിച്ചു തുടങ്ങിയത്. എൻമേൽ വിഴുന്ത മഴൈത്തുളിയേ ഇത്തിനൈ നാളായ് എങ്കിരുന്തായ് എന്ന വരികളാണ് മുന്ന ആലപിച്ചത്.

ഇതിനനുസരിച്ച് ബാല എലിസബത്തിനോട് ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരു നർമ്മ സല്ലാപത്തിന് ശേഷം ഉണ്ണി മുകുന്ദനും പാട്ട് പാടുകയായിരുന്നു. പൂങ്കാറ്റേ പോയ് ചൊല്ലാമോ എന്ന ഗാനമായിരുന്നു ഉണ്ണി ആലപിച്ചത്. കണ്ണേ കലൈമാനേ എന്ന ഗാനമാലപിച്ച് ബൈജു എഴുപുന്ന കൈയ്യടി വാങ്ങിയപ്പോൾ ഇടവേള ബാബു ആലപിച്ച ഗാനം എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു എന്ന ഗാനമാണ്. പിന്നാലെയാണ് ബാലയും ഗാനമാലപിച്ചത്. മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യ കൈയ്യാൽ തൊടാമെന്ന വരികൾ ആലപിച്ചപ്പോൾ സദസ്സും ഏറ്റെടുക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ വൈറലാണ്.


നടൻ ബാലയുടെ വിവാഹ വാർത്ത കഴിഞ്ഞ ദിവസം ഓൺലൈനിൽ ആഘോഷമായിരുന്നു. സെപ്റ്റംബർ അഞ്ചിനായിരുന്നു (ഇന്നലെ) ബാലയുടെ വിവാഹം. ഡോക്ടർ എലിസബത്താണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇൻ്റർകാസ്റ്റ് മാര്യേജായതിനാൽ തന്നെ ബാലയുടെ ചില ബന്ധുക്കളൊന്നും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇന്നലെ ബാലയുടെ വിവാഹ റിസപ്ഷന്റെ വിഡിയോയും ഫോട്ടോയും ആണ് തരംഗമായി മാറിയിരുന്നു.

Content Highlight: Young stars color Bala's wedding

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup