---
title: "'ശർമാജി നംകീൻ'  പോസ്റ്റർ പുറത്തിറങ്ങി-  മരണശേഷം പൂർത്തിയാക്കിയത് പരേഷ് റാവൽ"
english_title: "'Sharmaji Namkeen' poster released - Paresh Rawal finishes posthumously"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3241/sharmaji-namkeen-poster-released-paresh-rawal-finishes-posthumously"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61348538a0cb6_bolly.jpg"
keywords: []
---

# 'ശർമാജി നംകീൻ'  പോസ്റ്റർ പുറത്തിറങ്ങി-  മരണശേഷം പൂർത്തിയാക്കിയത് പരേഷ് റാവൽ

> **Lead Summary:** അന്തരിച്ച ബോളിവുഡ് ഇതിഹാസതാരം ഋഷി കപൂറിന്‍റെ 69-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹം അവസാനമായി അഭിനയിച്ച 'ശർമാജി നംകീൻ' എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹത്തിന്‍റെ രണത്തിന് ശേഷം ചിത്രത്തിലെ താരത്തിന്‍റെ കഥാപാത്രം നടൻ പരേഷ് റാവലാണ് പൂർത്തിയാക്കിയത്. ഋഷി കപൂറിന്‍റെ മകൾ റിദ്ദിമ കപൂറാണ് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. ഭാര്യയും നടിയുമായ നീതു കപൂർ ഋഷിയുടെ ഓർമചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

## Article Content

അന്തരിച്ച ബോളിവുഡ് ഇതിഹാസതാരം ഋഷി കപൂറിന്‍റെ 69-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹം അവസാനമായി അഭിനയിച്ച 'ശർമാജി നംകീൻ' എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹത്തിന്‍റെ രണത്തിന് ശേഷം ചിത്രത്തിലെ താരത്തിന്‍റെ കഥാപാത്രം നടൻ പരേഷ് റാവലാണ് പൂർത്തിയാക്കിയത്. ഋഷി കപൂറിന്‍റെ മകൾ റിദ്ദിമ കപൂറാണ് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. ഭാര്യയും നടിയുമായ നീതു കപൂർ ഋഷിയുടെ ഓർമചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇതിഹാസ നടന് ആദരവായാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രത്തിലെ ഫസ്റ്റ് ലുക്ക് അണിയറപ്രവ‍ർത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഋഷി കപൂറിന്‍റെ ക്യാരക്‌ടർ പോസ്റ്ററാണ് ഫസ്റ്റ് ലുക്കായി പുറത്തിറക്കിയിരിക്കുന്നത്.

'ഏറെ സവിശേഷമായ ഈ ചിത്രത്തിന്‍റെ പോസ്റ്റർ ഏറെ അഭിമാനത്തോടെ പുറത്തിറക്കുന്നു, ശർമ്മജി നംകീൻ, ഹിന്ദി ചലച്ചിത്ര ലോകത്തെ ഏറെ അനുകരണീയമായ പ്രവർത്തനവും തിളക്കമാർന്ന കരിയറും സ്വന്തമായുള്ള റിഷി കപൂറിനോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്റെയും അനുസ്മരണത്തിന്റെയും അടയാളമായും അദ്ദേഹത്തിന്‍റെ ദശലക്ഷക്കണക്കിന് ആരാധകർക്കുള്ള സമ്മാനമായും, അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3241/sharmaji-namkeen-poster-released-paresh-rawal-finishes-posthumously)