---
title: "പി. പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു"
english_title: "The heroine is sought for the upcoming film based on the story of P. Padmarajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32396/the-heroine-is-sought-for-the-upcoming-film-based-on-the-story-of-p-padmarajan"
published_at: "2022-03-17T21:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62335ce9884d9_casting.jpg"
keywords: []
---

# പി. പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു

> **Lead Summary:** **പി. **പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. രാകേഷ് ​ഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേട്ട, കരിങ്കുന്നം സിക്സസേഴ്സ് എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ അരുൺലാൽ രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.

## Article Content

**പി. **പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. രാകേഷ് ​ഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേട്ട, കരിങ്കുന്നം സിക്സസേഴ്സ് എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ അരുൺലാൽ രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.

19നും 22നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അഭിനയിക്കാൻ താല്പര്യം ഉള്ളവർ കഴിവ് തെളിയിക്കുന്ന വീഡിയോ ലിങ്കുകൾ info@cetcinema.com എന്നതിലേക്ക് മെയിൽ ചെയ്യേണ്ടതാണെന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.

അമിത് ചക്കാലയ്ക്കൽ, ഷമ്മി തിലകൻ, സാബുമോൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സിഇടി സിനിമസിന്റെ ബാനറിൽ രാജാശേഖരൻ തകഴി ആണ് നിർമ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32396/the-heroine-is-sought-for-the-upcoming-film-based-on-the-story-of-p-padmarajan)